തിരുവനന്തപുരം:സര്‍ക്കാരിനു വേണ്ടി ഗീബല്‍സിയന്‍ ഭാഷയില്‍ കള്ള പ്രചാരണം നടത്തുന്നതല്ല മാധ്യമ ധര്‍മമെന്ന് മുഖ്യമന്ത്രി തിരിച്ചറിയണമെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. മുഖ്യമന്ത്രിയും മന്ത്രിമാരും സിപിഎം നേതാക്കളും നടത്തുന്ന ക്രമക്കേടുകള്‍ക്ക് മാധ്യമങ്ങള്‍ കൂട്ടു നില്‍ക്കാത്തതാണ് മുഖ്യമന്ത്രിയെ വിമര്‍ശനത്തിന് പ്രേരിപ്പിച്ച ഘടകം. പ്രലോഭനങ്ങള്‍ നല്‍കി ആദ്യം കൂടെ നിര്‍ത്താനും പിന്നെ സമ്മര്‍ദം ചെലുത്തി വരുതിയിലാക്കാനും ഒടുവില്‍ മാധ്യമങ്ങളുടെ വായ് മൂടിക്കെട്ടാനുമാണ് മുഖ്യമന്ത്രിയുടെ ശ്രമമെന്നും മുല്ലപ്പള്ളി പറഞ്ഞു.
മുഖ്യമന്ത്രിയുടെ മുഖമുദ്ര അസഹിഷ്ണുതയെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ - മാധ്യമ വിമര്‍ശനം
പ്രലോഭനങ്ങള്‍ നല്‍കി ആദ്യം കൂടെ നിര്‍ത്താനും പിന്നെ സമ്മര്‍ദം ചെലുത്തി വരുതിയിലാക്കാനും ഒടുവില്‍ മാധ്യമങ്ങളുടെ വായ് മൂടിക്കെട്ടാനുമാണ് മുഖ്യമന്ത്രിയുടെ ശ്രമമെന്നും മുല്ലപ്പള്ളി പറഞ്ഞു.
![മുഖ്യമന്ത്രിയുടെ മുഖമുദ്ര അസഹിഷ്ണുതയെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ mullappally ramachandran cm pinarayi vijayan മുഖ്യമന്ത്രി പിണറായി വിജയന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഫാക്ട് ചെക്ക് മാധ്യമ വിമര്‍ശനം മുഖ്യമന്ത്രിക്കെതിരെ മുല്ലപ്പള്ളി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9561935-thumbnail-3x2-mulla.jpg)
അന്താരാഷ്ട്ര മാനമുള്ള സ്വര്‍ണക്കടത്തു കേസില്‍ തന്‍റെ ഓഫിസിന്‍റെ പങ്ക് ഓരോ ദിവസവും വ്യക്തമായി പുറത്തു വന്നതോടെ മാധ്യമങ്ങളില്‍ നിന്ന് ഓടിയൊളിച്ച മുഖ്യമന്ത്രി ഇപ്പോള്‍ മാധ്യമങ്ങള്‍ക്കെതിരെ ഒളിപ്പോര് നടത്തുകയാണ്. സത്യങ്ങള്‍ ലോകത്തോട് വിളിച്ചു പറയുന്നതാണ് മാധ്യമ ധര്‍മമെന്ന് മുഖ്യമന്ത്രി മനസിലാക്കുന്നതാണ് ഉചിതം. അസഹിഷ്ണുതയാണ് മുഖ്യമന്ത്രിയുടെ മുഖമുദ്ര. ഇതുപോലൊരു മുഖ്യമന്ത്രി കേരളം ഭരിച്ചിട്ടില്ല. സിപിഎം നിയന്ത്രണത്തിലുള്ള മാധ്യമങ്ങള്‍ക്കാണ് ഫാക്ട് ചെക്ക് നടപ്പാക്കേണ്ടതെന്നും മുല്ലപ്പള്ളി പ്രസ്താവനയില്‍ പറഞ്ഞു.