തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ മരംമുറി അഡീഷണല്‍ ചീഫ് സെക്രട്ടറി ടി.കെ. ജോസ് അറിഞ്ഞുതന്നെ. സസ്‌പെന്‍ഷനിലായി ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ബെന്നിച്ചന്‍ തോമസ് സര്‍ക്കാരിന് നല്‍കിയ വിശദീകരണ കത്തിലാണ് നിര്‍ണായക വിവരങ്ങളുള്ളത്. മരം മുറിക്കാന്‍ അനുമതി നല്‍കാനുണ്ടായ സാഹചര്യം പ്രതിപാദിച്ച് ഇക്കഴിഞ്ഞ ഞായറാഴ്‌ച നല്‍കിയ വിശദീകരണത്തിൽ ജൂണ്‍ മാസം മുതല്‍ ഇതിനായുള്ള നടപടികൾ തുടങ്ങിയതായി ബെന്നിച്ചന്‍ പറയുന്നു.
'ഉത്തരവ് ഇറക്കിയത് സുപ്രീം കോടതി നിർദേശം പാലിച്ച്'
ജലവിഭവ വകുപ്പിന്‍റെ ചുമതലയുള്ള അഡീ. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗ തീരുമാന പ്രകാരമാണ് 15 മരങ്ങള്‍ മുറിക്കാന്‍ അനുമതി നല്‍കിയത്. ജലവിഭവ വകുപ്പ് അഡിഷണല്‍ സെക്രട്ടറി മൂന്നു പ്രാവശ്യം യോഗം നടത്തിയെന്ന് കത്തില്‍ വ്യക്തമാക്കുന്നു. മരം മുറിക്കുള്ള അനുമതി വേഗത്തിലാകണമെന്ന് നിര്‍ദേശിച്ചു. മരം മുറിക്കാന്‍ കേന്ദ്രാനുമതി ആവശ്യമില്ലെന്നും സുപ്രീംകോടതിയുടെ നിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ടാണ് ഉത്തരവിറക്കിയത് എന്നും വിശദീകരണത്തിൽ ബെന്നിച്ചന്‍ തോമസ് വ്യക്തമാക്കുന്നു.