തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് എതിരെ രൂക്ഷ വിമർശനവുമായി കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. മുഖ്യമന്ത്രിയുടേത് മ്ലേച്ഛമായ ഭാഷ. കോടികൾ മുടക്കി പിആർ ഏജൻസികളെ ഏർപ്പാടാക്കിയിട്ടും മുഖ്യമന്ത്രിയുടെ രീതിയില്‍ മാറ്റമില്ല. പത്രസമ്മേളനത്തില്‍ ആരെ ആക്രമിക്കണമെന്ന് ഉറപ്പിച്ചാണ് മുഖ്യമന്ത്രിയെത്തുന്നത്. കണ്ണൂരിലെ കമ്യൂണിസ്റ്റ് നേതാവെന്ന നിലയിൽ ഈ രീതി ഭൂഷണമാണ്. എന്നാൽ പിണറായി വിജയൻ മുഖ്യമന്ത്രിയാണെന്ന് ഓർക്കണമെന്നും മഹാരഥൻമാർ ഇരുന്ന കസേരയുടെ മഹത്വം മനസിലാക്കി മുഖ്യമന്ത്രി മാന്യമായി പെരുമാറണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.
പിണറായിയുടെ ഭാഷ മ്ലേച്ഛം: കസേരയുടെ മഹത്വം മനസിലാക്കണമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ - mullappally ramachandran
കണ്ണൂരിലെ കമ്യൂണിസ്റ്റ് നേതാവെന്ന നിലയിൽ ഈ രീതി ഭൂഷണമാണ്. എന്നാൽ പിണറായി വിജയൻ മുഖ്യമന്ത്രിയാണെന്ന് ഓർക്കണമെന്നും മഹാരഥൻമാർ ഇരുന്ന കസേരയുടെ മഹത്വം മനസിലാക്കി മുഖ്യമന്ത്രി മാന്യമായി പെരുമാറണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.
അന്യസംസ്ഥാന തൊഴിലാളികളെ നാട്ടിലെത്തിക്കാനുള്ള ചെലവ് വഹിക്കാൻ തയാറാണെന്ന കോൺഗ്രസിന്‍റെ നീക്കത്ത പരിഹസിക്കുകയും പുച്ഛിക്കുകയുമാണ് മുഖ്യമന്ത്രി ചെയ്തത്. കോൺഗ്രസ് പ്രതിനിധികൾ എത്തിച്ച പത്ത് ലക്ഷം രൂപയുടെ ചെക്ക് വാങ്ങാൻ ജില്ലാ കലക്‌ടർമാർ തയാറായില്ല. ഇതിനെ കുറിച്ച് മുഖ്യമന്ത്രി വിശദീകരിക്കണം. ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകണമെന്നാണ് മന്ത്രിമാർ പറയുന്നത്. എന്നാൽ പ്രളയ ദുരിതാശ്വാസത്തിന്‍റെ പണം ദുരുപയോഗം ചെയ്യുകയും ധൂർത്തടിക്കും ചെയ്ത സർക്കാരിനെ വിശ്വാസമില്ല. എല്ലാത്തിലും രാഷ്ട്രീയം കാണുന്നതു കൊണ്ടാണ് പണം സ്വീകരിക്കാത്തതെന്നും മുല്ലപ്പള്ളി ആരോപിച്ചു. സർക്കാർ ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള ഓർഡിനൻസിലെ ഹൈക്കോടതി വിധി മാനിക്കുന്നു. ഏകപക്ഷീയമായ ശമ്പളം പിടിച്ചു വയ്ക്കാനുള്ള സർക്കാർ തീരുമാനത്തിലാണ് എതിർപ്പെന്നും മുല്ലപ്പള്ളി പറഞ്ഞു.