തിരുവനന്തപുരം: മാർക്ക് ദാനം നടത്തിയ ഉന്നത വിദ്യാഭ്യാസമന്ത്രി കെ.ടി. ജലീലിനെതിരെ സമരം ശക്തമാക്കി യു.ഡി.എഫ്. പ്രതിഷേധ പരിപാടിയുടെ ഭാഗമായി എം.എസ്.എഫ് സെക്രട്ടറിയേറ്റിന് മുന്നിൽ സമരപകൽ സംഘടിപ്പിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമരം ഉദ്ഘാടനം ചെയ്തു. മറ്റ് സർവകലാശാലകളിൽ നിന്നും തോറ്റ വിദ്യാർഥികൾ മാർക്ക് ദാനം ചെയ്യുന്ന മന്ത്രിയുള്ള കേരളത്തിലേക്ക് വരാൻ തയാറെടുക്കുകയാണെന്ന് ചെന്നിത്തല പരിഹസിച്ചു.
മന്ത്രി കെ.ടി ജലീലിന് എതിരെ പ്രതിഷേധം ശക്തമാക്കി യുഡിഎഫ് - msf protest
മാർക്ക് ദാനം ശരിയാണെങ്കിൽ തീരുമാനം എന്തിന് പിൻവലിച്ചുവെന്ന് വ്യക്തമാക്കണമെന്ന് ഉമ്മൻചാണ്ടി.
എം.എസ്.എഫ്
എന്നാല്‍ മാർക്ക് ദാനം ശരിയാണെങ്കിൽ തീരുമാനം എന്തിന് പിൻവലിച്ചുവെന്ന് വ്യക്തമാക്കണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ആവശ്യപ്പെട്ടു. പ്രതിപക്ഷ നേതാവ് ഉന്നയിച്ച ആരോപണത്തിൽ കഴമ്പുണ്ട്. എന്നാൽ മന്ത്രിക്ക് മറുപടിയില്ലെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീർ, യു.ഡി.എഫ് കൺവീനർ ബെന്നി ബഹന്നാൻ, അബ്ദുൾ വഹാബ് എംപി തുടങ്ങിയ നേതാക്കളും പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്തു.
Last Updated : Oct 28, 2019, 8:04 PM IST