തിരുവനന്തപുരം: സംസ്ഥാനത്ത് ബിവറേജസ് കോർപ്പറേഷൻ്റെ കൂടുതൽ വിൽപ്പനശാലകൾ തുറന്നേക്കും. 190 മദ്യവിൽപ്പന ശാലകളാകും സംസ്ഥാനത്ത് പുതിയതായി ഉണ്ടാകുക. ഇത്രയും മദ്യവിൽപ്പന ശാലകൾ തുറക്കണമെന്ന ബെവ്കോയുടെ ശുപാർശയോട് എക്സൈസ് വകുപ്പ് അനുകൂല നിലപാട് സ്വീകരിച്ചതോടെയാണ് കൂടുതൽ വിൽപ്പനശാലകൾ തുറക്കാനുള്ള സാഹചര്യമൊരുങ്ങുന്നത്.
ഏപിൽ പ്രഖ്യാപിക്കുന്ന പുതിയ മദ്യനയത്തിൽ ഇത് സംബന്ധിച്ച അന്തിമ തീരുമാനമുണ്ടാകും. വാങ്ങാനെത്തുന്നവർക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത തരത്തിൽ വിൽപ്പനശാലകൾ സ്ഥാപിക്കാനും ക്രമീകരണങ്ങൾ ഒരുക്കാനും ഹൈക്കോടതി നിർദേശിച്ചിരുന്നു.
കൊവിഡ് സാഹചര്യത്തിൽ മദ്യവിൽപ്പന ശാലകൾക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ട തിരക്കും നീണ്ട നിരയും ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി വിമർശനം ഉന്നയിച്ചത്. ഈ സാചര്യങ്ങൾ കണക്കിലെടുത്താണ് കൂടുതൽ മദ്യവിൽപ്പന ശാലകൾ കൊണ്ടുവരാനുള്ള നീക്കം ബവ്കോ നടത്തുന്നത്.