കേരളം

kerala

ETV Bharat / city

Monson Mavunkal's Remand Extended : മോന്‍സണ്‍ മാവുങ്കലിന്‍റെ റിമാന്‍ഡ് കാലാവധി നീട്ടി - മോന്‍സണ്‍ മാവുങ്കല്‍ റിമാന്‍ഡില്‍ തുടരും

ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്‌ത രണ്ട് തട്ടിപ്പ് കേസുകളിലാണ് മോൻസൻ മാവുങ്കലിൻ്റെ റിമാൻഡ് കാലാവധി 14 ദിവസത്തേക്ക് നീട്ടിയത്

മോന്‍സണ്‍ മാവുങ്കല്‍ റിമാന്‍ഡ് നീട്ടി  തട്ടിപ്പ് കേസ് മോന്‍സണ്‍ മാവുങ്കല്‍  Monson Mavunkals remand extended  മോന്‍സണ്‍ മാവുങ്കല്‍ റിമാന്‍ഡില്‍ തുടരും  Monson Mavunkal fraud case
Monson Mavunkal's remand extended: മോന്‍സണ്‍ മാവുങ്കലിന്‍റെ റിമാന്‍ഡ് കാലാവധി നീട്ടി

By

Published : Nov 30, 2021, 8:47 PM IST

തിരുവനന്തപുരം: മോൻസൻ മാവുങ്കലിനെതിരെ തിരുവനന്തപുരം ക്രൈംബ്രാഞ്ച് സംഘം രജിസ്റ്റർ ചെയ്‌ത രണ്ട് തട്ടിപ്പ് കേസുകളില്‍ റിമാൻഡ് കാലാവധി 14 ദിവസത്തേക്ക് നീട്ടി.

എൺപത് ലക്ഷം രൂപയുടെ പുരാവസ്‌തുക്കൾ വാങ്ങി കബളിപ്പിച്ചെന്ന് മുട്ടത്തറ സ്വദേശി സുരേഷ് കുമാർ നൽകിയ പരാതിയില്‍ തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്ക് മോന്‍സനെ റിമാന്‍ഡ് ചെയ്‌തു.

Also read: പൊലീസിന്‍റെ "തുണ" ഇനി പൊതുജനങ്ങള്‍ക്ക് ലളിതമായി ഉപയോഗിക്കാം

സംസ്‌കാര ചാനലിൻ്റെ ചെയർമാൻ എന്ന പേരിൽ തട്ടിപ്പ് നടത്തിയെന്ന സിഗ്നേച്ചർ മീഡിയ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ എംഡിയും തിരുവനന്തപുരം സ്വദേശിയുമായ ബാബു മാധവൻ്റെ പരാതിയിൽ തിരുവനന്തപുരം അഡീഷണല്‍ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയും ജുഡീഷ്യല്‍ കസ്റ്റഡി നീട്ടി.

ഈ രണ്ട് കേസുകളിലും മോൻസനെ ക്രൈംബ്രാഞ്ച് മൂന്നുദിവസത്തെ കസ്റ്റഡിയിൽ വാങ്ങിയിരുന്നു. രണ്ട് കേസുകളിലും അന്വേഷണം ശക്തമായി നടക്കുകയാണെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.

ABOUT THE AUTHOR

...view details