തിരുവനന്തപുരം: സാമൂഹ്യ സുരക്ഷ മിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്‌ടര്‍ സ്ഥാനത്ത് നിന്നും മാറ്റിയ ഡോ. മുഹമ്മദ് അഷീലിന് കാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസറായി നിയമനം. പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയിലാണ് അഷീലിന് നിയമനം നല്‍കിയിരിക്കുന്നത്. കെ.കെ ശൈലജ ആരോഗ്യമന്ത്രിയായിരുന്ന ഒന്നാം പിണറായി സര്‍ക്കാരിന്‍റെ കാലത്താണ് അഷീലിനെ സാമൂഹ്യ സുരക്ഷ മിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്‌ടറായി നിയമിച്ചത്.
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഏകോപനം നിര്‍വഹിച്ച സംഘത്തില്‍ പ്രധാന പങ്കുവഹിച്ചയാളാണ് മുഹമ്മദ് അഷീല്‍. സര്‍ക്കാരിന് നേരെയുണ്ടായ വിമര്‍ശനങ്ങളെ സമൂഹ മാധ്യമങ്ങളിലൂടേയും അല്ലാതേയും പ്രതിരോധിക്കാന്‍ മുന്നിട്ടിറങ്ങിയത് ഡോ. അഷീലായിരുന്നു.