തിരുവനന്തപുരം: തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച വൈദ്യുതി മന്ത്രി എം.എം മണിക്ക് ശസ്ത്രക്രിയ നടത്തി. മന്ത്രിയുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഇന്നലെയാണ് മെഡിക്കൽ കോളജിൽ ഇ.എൻ.ടി വിഭാഗത്തിൽ ചികിത്സയ്ക്ക് എത്തിയ എം.എം മണിയുടെ തലച്ചോറിൽ നേരിയ രക്തസ്രാവം കണ്ടത്. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
എം.എം മണിക്ക് ശസ്‌ത്രക്രിയ - എംഎം മണി
ആരോഗ്യ നില തൃപ്തികരമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു
എം.എം മണിക്ക് ശസ്ത്രക്രിയ
2019 ജൂലൈയിലും തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് എംഎം മണിയെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. അന്ന് ശസ്ത്രക്രിയ നടത്തിയതിന്‍റെ മറുവശത്താണ് ഇത്തവണ രക്തസ്രാവം കണ്ടെത്തിയത്.