തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. ഞാറക്കാട്ടുവിള സ്വദേശി അതുൽരാജ് (18), നെടുമ്പറമ്പ് സ്വദേശി വിഷ്‌ണു (18) എന്നിവരാണ് അറസ്റ്റിലായത്. അതുൽരാജ് പെൺകുട്ടിയെ വിവാഹ വാഗ്‌ദാനം നൽകി വീട്ടിലും കഴക്കൂട്ടത്തുള്ള ഫ്ലാറ്റിലും എത്തിച്ച് നിരവധി തവണ പീഡിപ്പിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; രണ്ടുപേര്‍ അറസ്റ്റിൽ - പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു
വിവാഹ വാഗ്‌ദാനം നൽകി പെണ്‍കുട്ടിയെ വീട്ടിലും കഴക്കൂട്ടത്തുള്ള ഫ്ലാറ്റിലും എത്തിച്ച് നിരവധി തവണ പീഡിപ്പിച്ചുവെന്നാണ് പരാതി
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; രണ്ടുപേര്‍ അറസ്റ്റിൽ
വിഷ്‌ണുവാണ് പെൺകുട്ടിയെ വാഹനത്തിൽ കഴക്കൂട്ടത്തും മറ്റ് സ്ഥലങ്ങളിലും കൊണ്ടുപോയത്. അതുൽ വിവാഹ വാഗ്‌ദാനത്തില്‍ നിന്നും പിന്മാറിയതോടെ പെൺകുട്ടി വിവരം വീട്ടിൽ അറിയിച്ചു. രക്ഷിതാക്കൾ നൽകിയ പരാതിയെ തുടർന്ന് നഗരൂർ പൊലീസ് പ്രതികളെ പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്‌തു.
Also read: രാജസ്ഥാനില്‍ യുവതിയെ കൂട്ട ലൈംഗിക പീഡനത്തിന് വിധേയമാക്കി കൊലപ്പെടുത്തി