കേരളം

kerala

ETV Bharat / city

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് അനുപാതം പുനക്രമീകരിക്കാൻ മന്ത്രിസഭ തീരുമാനം - ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ്

ക്രിസ്ത്യന്‍ 18.38, മുസ്‌ലിം 26.56, ബുദ്ധര്‍ 0.01, ജൈനന്‍ 0.01, സിഖ് 0.01 ശതമാനം എന്ന നിലയിലാണ് ഇനി സ്‌കോളര്‍ഷിപ്പ് വിതരണം.

ministry decision on minority scholorship issue  minority scholorship latest news  ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ്  മന്ത്രിസഭ തീരുമാനം
മന്ത്രിസഭ

By

Published : Jul 15, 2021, 5:59 PM IST

തിരുവനന്തപുരം :ഹൈക്കോടതി വിധി കണക്കിലെടുത്ത് 80:20 എന്ന ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് അനുപാതം പുനക്രമീകരിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. 2011ലെ സെന്‍സസ് പ്രകാരം ജനസംഖ്യാടിസ്ഥാനത്തില്‍ ഒരു വിഭാഗത്തിനും ആനുകൂല്യം നഷ്ടപ്പെടാതെ ഇത് അനുവദിക്കും.

ക്രിസ്ത്യന്‍ 18.38, മുസ്‌ലിം 26.56, ബുദ്ധര്‍ 0.01, ജൈനന്‍ 0.01, സിഖ് 0.01 ശതമാനം എന്ന നിലയിലാണ് ഇനി സ്‌കോളര്‍ഷിപ്പ് വിതരണം. നിലവില്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്ന വിഭാഗങ്ങള്‍ക്ക് ഇപ്പോള്‍ ലഭിക്കുന്ന എണ്ണത്തിലോ തുകയിലോ കുറവുണ്ടാകില്ല.

സ്‌കോളര്‍ഷിപ്പിനായി 23.51 കോടി രൂപ ആവശ്യമുള്ളതില്‍ ബജറ്റ് വിഹിതം കഴിച്ച് 6.2 കോടി രൂപ അധികമായി അനുവദിക്കാനും മന്ത്രിസഭ തീരുമാനിച്ചു.

also read:സ്കോളർഷിപ്പ് തുക തടഞ്ഞുവച്ചു; പ്രതിഷേധവുമായി പട്ടികജാതി വിദ്യാർഥികൾ

ABOUT THE AUTHOR

...view details