തിരുവനന്തപുരം: കൊവിഡ്, നിപ്പ തുടങ്ങിയ രോഗങ്ങളെ നേരിടാന്‍ സംസ്ഥാനത്തെ 140 നിയോജക മണ്ഡലങ്ങളില്‍ ഐസൊലേഷന്‍ വാര്‍ഡുകൾ സ്ഥാപിക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. നിലവിൽ 35 മണ്ഡലങ്ങളില്‍ വാര്‍ഡുകളുടെ നിര്‍മാണം ആരംഭിച്ചതായി മന്ത്രി അറിയിച്ചു.
90 ആശുപത്രികളില്‍ വാര്‍ഡിന് ആവശ്യമായ സൈറ്റുകള്‍ തയ്യാറാക്കിയിട്ടുണ്ട്. ഇനിയൊരു പകര്‍ച്ചവ്യാധിയുണ്ടായാല്‍ നേരിടുന്നതിന് ആരോഗ്യ മേഖലയെ കൂടുതല്‍ സജ്ജമാക്കുകയാണ് ലക്ഷ്യം. ഓരോ നിയോജക മണ്ഡലത്തിലും പ്രവര്‍ത്തിക്കുന്ന ഒരു ആശുപത്രിയില്‍ 10 കിടക്കകളുള്ള ആധുനിക സൗകര്യങ്ങളോട് കൂടിയ ഐസൊലേഷന്‍ കെട്ടിടമാണ് നിര്‍മിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.