തിരുവനന്തപുരം : വിളപ്പിൽശാല ഗവണ്‍മെന്‍റ് യുപി സ്‌കൂളിൽ വിദ്യാർഥികളിൽ നിന്ന് സ്‌കൂള്‍ അധികൃതർ പ്രവേശന ഫീസ് വാങ്ങിയെന്ന പരാതിയിൽ അന്വേഷണം നടത്താൻ നിർദേശം നല്‍കി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാനാണ് നിര്‍ദേശം. തിരുവനന്തപുരം വിദ്യാഭ്യാസ ഉപ ഡയറക്‌ടര്‍ക്കാണ് മന്ത്രി നിർദേശം നൽകിയത്.
സർക്കാർ സ്‌കൂളില്‍ പ്രവേശന ഫീസ് വാങ്ങിയെന്ന പരാതി ; അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കി വിദ്യാഭ്യാസ മന്ത്രി - vilappilsala govt school seeking admission fee
തിരുവനന്തപുരം വിദ്യാഭ്യാസ ഉപ ഡയറക്‌ടര്‍ക്കാണ് അന്വേഷണം നടത്തി റിപ്പോർട്ട് നൽകാന്‍ മന്ത്രി നിർദേശം നൽകിയത്
സർക്കാർ സ്‌കൂളില്‍ പ്രവേശന ഫീസ് വാങ്ങിയെന്ന പരാതി; അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കി വിദ്യാഭ്യാസ മന്ത്രി
ടെക്സ്റ്റ് ബുക്ക് ഫീ, സ്പെഷ്യൽ ഫീ, പിടിഎ ഫണ്ട്, വിദ്യാലയ വികസന സമിതിയ്ക്കുള്ള ഫണ്ട് തുടങ്ങിയവയ്ക്കായി ഫീസ് വാങ്ങിയെന്നാണ് പരാതി. സ്‌കൂളുകളിൽ അനധികൃതമായി ഫീസ് വാങ്ങാൻ പാടില്ലെന്ന് മന്ത്രി നേരത്തേതന്നെ വ്യക്തമാക്കിയിരുന്നു.