കേരളം

kerala

ETV Bharat / city

ഓണ്‍ലൈന്‍ ക്ലാസ് ഇന്നവസാനിക്കും; പുതുക്കിയ ഹയർ സെക്കന്‍ഡറി പരീക്ഷ മാനുവല്‍ പ്രസിദ്ധീകരിച്ചു - ഹയർ സെക്കന്‍ഡറി പരീക്ഷ മാനുവല്‍ പ്രസിദ്ധീകരിച്ചു

2005ന് ശേഷം ഇതാദ്യമായാണ് ഹയർ സെക്കന്‍ഡറി പരീക്ഷ മാനുവല്‍ പരിഷ്‌കരിക്കുന്നത്.

minister v sivankutty on  revised higher secondary exam manual
ഓണ്‍ലൈന്‍ ക്ലാസ് ഇന്നവസാനിക്കും; പുതുക്കിയ ഹയർ സെക്കന്‍ഡറി പരീക്ഷ മാനുവല്‍ പ്രസിദ്ധീകരിച്ചു

By

Published : Feb 4, 2022, 12:44 PM IST

Updated : Feb 4, 2022, 2:03 PM IST

തിരുവനന്തപുരം: ഒന്ന് മുതൽ ഒമ്പതാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്കുള്ള ഓൺലൈൻ ക്ലാസ് ഇന്ന് അവസാനിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. പുതുക്കിയ ഹയർ സെക്കന്‍ഡറി പരീക്ഷ മാനുവല്‍ പ്രസിദ്ധീകരിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി. 2005ന് ശേഷം ഇതാദ്യമായാണ് ഹയർ സെക്കന്‍ഡറി പരീക്ഷ മാനുവല്‍ പരിഷ്‌കരിക്കുന്നത്.

വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി മാധ്യമങ്ങളോട്

ഹയർ സെക്കന്‍ഡറി പരീക്ഷ നടത്തിപ്പ് സംബന്ധിച്ച് യാതൊരു സംശയങ്ങൾക്കും ഇടയില്ലാത്ത വിധം സമഗ്രമായ പരിഷ്കരണമാണ് നടത്തിയിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു. റിവാല്യുവേഷനിൽ കാതലായ മാറ്റം വരുത്തിയിട്ടുണ്ട്. ഇരട്ടമൂല്യനിർണയം നടത്തും.

തിയറി പരീക്ഷ എഴുതിയവർക്ക് പ്രാക്‌ടിക്കല്‍ പരീക്ഷ അറ്റൻഡ് ചെയ്‌തില്ലെങ്കില്‍ സേ പരീക്ഷയിൽ അവസരം നൽകും. പരീക്ഷ ജോലികൾ എല്ലാ അധ്യാപകർക്കും നിർബന്ധമാക്കി. ഗ്രേസ് മാർക്ക് പ്രത്യേകം രേഖപ്പെടുത്തും.

പ്രാക്‌ടിക്കല്‍ പരീക്ഷ മോണിറ്ററിങ്‌ സ്ക്വാഡ് രൂപീകരിക്കുമെന്നും മന്ത്രി പറഞ്ഞു. അക്കാദമിക് ബോഡിയായ എസ്‌സിഇആര്‍ടിയുടെ ഡയറക്‌ടറെ പരീക്ഷ ബോർഡിൽ അംഗമാക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

Also read: സര്‍ക്കാരിന് ഇന്ന് നിര്‍ണായകം; മുഖ്യമന്ത്രിക്കും മന്ത്രി ആർ ബിന്ദുവിനും എതിരായ ഹർജികൾ ലോകായുക്തയില്‍

Last Updated : Feb 4, 2022, 2:03 PM IST

ABOUT THE AUTHOR

...view details