തിരുവനന്തപുരം: ഉത്തരവാദിത്തമില്ലാത്ത കാര്യങ്ങളിൽ അധ്യാപകർ പരസ്യപ്രസ്‌താവന നടത്തേണ്ടതില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. അധ്യാപകർ പഠിപ്പിച്ചാൽ മതിയെന്ന വിദ്യാഭ്യാസമന്ത്രിയുടെ പ്രസ്‌താവനയില്‍ അധ്യാപക സംഘടനകൾക്കുള്ള പ്രതിഷേധം മാധ്യമങ്ങൾ ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു പ്രതികരണം.
അധ്യാപക സംഘടനകൾക്ക് അഭിപ്രായം പറയാൻ അവകാശമുണ്ട്. അധ്യാപകരുടെ സേവനങ്ങളെ വിലമതിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. തലസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നു മുതൽ 9 വരെ ക്ലാസുകൾ ഓൺലൈനായി തുടരും. നിയന്ത്രണത്തിൽ വരുത്തേണ്ട ഇളവുകൾ ഇന്നത്തെ അവലോകനയോഗത്തിൽ പരിശോധിക്കും.