തിരുവനന്തപുരം : സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിന് ഇന്ദ്രന്‍സ് നായകനായ ഹോം സിനിമയെ പരിഗണിച്ചില്ലെന്ന വിവാദത്തിന് മറുപടിയുമായി സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍. ഏതെങ്കിലും പ്രത്യേക കാരണം കൊണ്ട് ഒരു സിനിമയെയും ഒഴിവാക്കിയിട്ടില്ലെന്ന് സജി ചെറിയാന്‍ പറഞ്ഞു. പുരസ്‌കാരം നിര്‍ണയിച്ച ജൂറിയുടേതായിരുന്നു അന്തിമ തീരുമാനം, ഇതില്‍ സര്‍ക്കാര്‍ ഒരു ഘട്ടത്തിലും ഇടപെട്ടിട്ടില്ല.
മന്ത്രി സജി ചെറിയാന്‍ മാധ്യമങ്ങളോട് സിനിമ കാണാതെയാണ് ഒഴിവാക്കിയതെന്ന ഇന്ദ്രന്‍സിന്‍റെ ആരോപണം തെറ്റിദ്ധാരണ കൊണ്ടാകാം. വിവാദങ്ങള്‍ അനാവശ്യമാണ്. ഹോം സിനിമ പൂര്‍ണമായും കണ്ടതാണെന്ന് ജൂറി ചെയര്‍മാന്‍ വ്യക്തമാക്കിയിട്ടുണ്ട്.
Read More: മികച്ച നടിയായി രേവതി, നടന്മാരായി ബിജു മേനോനും ജോജുവും ; 'ആവാസവ്യൂഹം' മികച്ച സിനിമ
പുരസ്‌കാരത്തിന്‍റെ ഒരു ഘട്ടത്തിലും സര്‍ക്കാരോ അക്കാദമിയോ ഇടപെട്ടിട്ടില്ല. ഏതെങ്കിലും ഒരു കാരണം കൊണ്ട് ഒരു സിനിമയും പരിഗണിക്കരുതെന്ന നിര്‍ദേശം നല്‍കിയിട്ടില്ലെന്നും മന്ത്രി വ്യക്‌തമാക്കി. സിനിമ കാണാതെയാകും അവാര്‍ഡ് പ്രഖ്യാപിച്ചതെന്ന ഇന്ദ്രന്‍സിന്‍റെ ആരോപണം തെറ്റിദ്ധാരണ കൊണ്ടാകാമെന്നും മന്ത്രി പറഞ്ഞു.
വിഷയത്തില്‍ വിമര്‍ശനമുന്നയിച്ച കോണ്‍ഗ്രസിനെയും മന്ത്രി പരിഹസിച്ചു. മികച്ച നടനുള്ള പുരസ്‌കാരം ജോജു ജോര്‍ജിന് നല്‍കിയത് നന്നായി അഭിനയിച്ചത് കൊണ്ടാണെന്നും കോണ്‍ഗ്രസുകാര്‍ നന്നായി അഭിനയിച്ചാല്‍ അവരെയും പരിഗണിക്കാമെന്നുമായിരുന്നു മന്ത്രിയുടെ പരിഹാസം.