തിരുവനന്തപുരം :ശബരിമല മുന്നൊരുക്കം വിലയിരുത്താൻ ചേർന്ന യോഗത്തില്‍ പിഡബ്ല്യുഡി ഉദ്യോഗസ്ഥരെ ശകാരിച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ്. തീർഥാടന കാലം എത്താറായിട്ടും മരാമത്ത് പണികൾ പൂർത്തിയാക്കാത്തതില്‍ മന്ത്രി അതൃപ്‌തി പ്രകടിപ്പിച്ചു. ചില ഉദ്യോഗസ്ഥര്‍ തങ്ങളുടെ ഉത്തരവാദിത്തം പൂര്‍ണമായി നിര്‍വഹിക്കുന്നില്ല.
ശബരിമല മുന്നൊരുക്കം : പിഡബ്ല്യുഡി ഉദ്യോഗസ്ഥരെ ശകാരിച്ച് മന്ത്രി റിയാസ്, അലസത കാണിക്കുന്നവർക്കെതിരെ നടപടി - തീർഥാടന കാലം
തീർഥാടന കാലം എത്താറായിട്ടും മരാമത്ത് പണികൾ പൂർത്തിയാക്കാത്തതിലാണ് മന്ത്രി മുഹമ്മദ് റിയാസ് അതൃപ്‌തി വ്യക്തമാക്കിയത്
ഉദ്യോഗസ്ഥർ സാങ്കേതിക കാരണങ്ങൾ പറഞ്ഞ് ഒഴിഞ്ഞുമാറുമ്പോൾ ബുദ്ധിമുട്ടിലാകുന്നത് ജനങ്ങളാണ്. അലസത കാണിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ശബരിമല തീർഥാടന കാലത്ത് തിരക്കുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്ന 19 റോഡുകൾക്കും ഓരോ ഉദ്യോഗസ്ഥനെ വീതം ചുമതലപ്പെടുത്തി.
ഒക്‌ടോബർ 5ന് ചീഫ് എഞ്ചിനീയർമാർ ഓരോ റോഡിലൂടെയും സഞ്ചരിച്ച് റിപ്പോർട്ട് നൽകും. 19, 20 തീയതികളിൽ മന്ത്രി നേരിട്ട് റോഡുകൾ വിലയിരുത്തും. ഒക്‌ടോബർ 19ന് മുന്‍പ് എല്ലാ നിർമാണ പ്രവൃത്തികളും പൂർത്തിയാക്കുകയാണ് ലക്ഷ്യം. എരുമേലിയിൽ റെസ്റ്റ് ഹൗസ് പ്രവർത്തനം ഒക്‌ടോബർ 19ന് തുടങ്ങും. ഡോർമെറ്ററി ഓൺലൈനായി ബുക്ക് ചെയ്യാമെന്നും മന്ത്രി വ്യക്തമാക്കി.