തിരുവനന്തപുരം:സംസ്ഥാനത്തെ റോഡിലെ കുഴികളിൽ വീണ് എത്ര യാത്രക്കാർ മരണമടഞ്ഞെന്നും എത്ര യാത്രക്കാർക്ക് പരിക്ക് പറ്റിയെന്നും അറിയില്ലെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഇത് സംബന്ധിച്ച വിവരം പൊതുമരാമത്ത് വകുപ്പിൽ ലഭ്യമല്ലെന്ന് മന്ത്രി നിയമസഭയിൽ രേഖാമൂലം മറുപടി നൽകി.
റോഡിലെ കുഴികളിൽ വീണ് മരണമടഞ്ഞവരുടെ കണക്ക് പൊതുമരാമത്ത് വകുപ്പിൽ ലഭ്യമല്ല; മന്ത്രി മുഹമ്മദ് റിയാസ് - നിയമസഭ
2016-22 കാലയളവിൽ റോഡിലെ കുഴികളിൽ വീണ് എത്ര യാത്രക്കാർ മരണമടഞ്ഞു എന്ന കോണ്‍ഗ്രസ് എംഎൽഎ അൻവർ സാദത്തിന്‍റെ ചോദ്യത്തിന് രേഖാമൂലം മറുപടി നൽകുകയായിരുന്നു മുഹമ്മദ് റിയാസ്
2016-22 കാലയളവിൽ റോഡിലെ കുഴികളിൽ വീണ് എത്ര യാത്രക്കാർ മരണമടഞ്ഞു, എത്ര യാത്രക്കാർക്ക് പരിക്ക് പറ്റി എന്ന് 30.08.22 ൽ കോൺഗ്രസ് എംഎൽഎ അൻവർ സാദത്ത് മന്ത്രി റിയാസിനോട് നിയമസഭയിൽ ചോദ്യം ഉന്നയിച്ചിരുന്നു. ഇതിന് മറുപടി നൽകുകയായിരുന്നു മന്ത്രി.
അതേസമയം റോഡിലെ കുഴികളിൽ വീണ് അപകടം സംഭവിച്ചവർക്ക് പൊതുമരാമത്ത് വകുപ്പിൽ നിന്ന് നഷ്‌ടപരിഹാരം കൊടുക്കാൻ വ്യവസ്ഥകളില്ല എന്നും NH 183 , NH - 183A, NH-966B, NH-766, NH - 185 എന്നീ ദേശിയപാതകളുടെ നിയന്ത്രണം സംസ്ഥാന പൊതുമരാമത്ത് വകുപ്പിനാണെന്നും മന്ത്രി പറഞ്ഞു.