കേരളം

kerala

ETV Bharat / city

മന്ത്രി എം.എം മണിക്ക് കൊവിഡ് - മന്ത്രിക്ക് കൊവിഡ്

മന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിക്ക് കഴിഞ്ഞയാഴ്ച കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

minister MM mani tested covid positive  mm mani covid  എംഎം മണിക്ക് കൊവിഡ്  മന്ത്രിക്ക് കൊവിഡ്  കൊവിഡ് വാര്‍ത്തകള്‍
മന്ത്രി എം.എം മണിക്ക് കൊവിഡ്

By

Published : Oct 7, 2020, 4:06 PM IST

തിരുവനന്തപുരം: വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണിക്ക് കൊവിഡ്. ഇന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. മന്ത്രിയെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. മന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിക്ക് കഴിഞ്ഞയാഴ്ച കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേ തുടർന്നാണ് മന്ത്രിക്കും പരിശോധന നടത്തിയത്. സംസ്ഥാനത്ത് കൊവിഡ് ബാധിക്കുന്ന നാലാമത്തെ മന്ത്രിയാണ് എം.എം മണി. നേരത്തെ മന്ത്രിമാരായ തോമസ് ഐസക്, ഇ.പി ജയരാജൻ, വി.എസ് സുനിൽകുമാർ എന്നിവർക്ക് കൊവിഡ് ബാധിച്ചിരുന്നു.

ABOUT THE AUTHOR

...view details