തിരുവനന്തപുരം: ശിവഗിരി ടൂറിസം സർക്യൂട്ട് പുനസ്ഥാപിക്കാനുള്ള കേന്ദ്ര തീരുമാനം സന്തോഷകരമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ശിവഗിരി പദ്ധതി നടപ്പാക്കുമെന്ന അറിയിപ്പ് കേന്ദ്രത്തിൽ നിന്നും ലഭിച്ചു. പദ്ധതി സംസ്ഥാന സർക്കാരിനെ ഏൽപ്പിച്ചാൽ സമയബന്ധിതമായി നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ശിവഗിരി പദ്ധതി നടപ്പാക്കാനുള്ള കേന്ദ്ര തീരുമാനം സ്വാഗതം ചെയ്ത് മന്ത്രി കടകംപള്ളി സുരേന്ദ്രൻ - ശിവഗിരി ടൂറിസം സർക്യൂട്ട്
പദ്ധതി സംസ്ഥാന ടൂറിസം വകുപ്പിലൂടെ തന്നെ നടപ്പാക്കണമെന്ന് കേന്ദ്രസർക്കാരിനോട് രേഖാമൂലം ആവശ്യപ്പെടുമെന്നും മന്ത്രി പറഞ്ഞു
കടകംപള്ളി സുരേന്ദ്രൻ
പദ്ധതിയിൽ നിന്നും കേന്ദ്രം പിന്നോട്ട് പോയപ്പോൾ തന്നെ പ്രതിഷേധം കേന്ദ്രസർക്കാരിനെ അറിയിച്ചിരുന്നു. സാധാരണ ടൂറിസം പദ്ധതികൾ നടപ്പാക്കുന്നത് സംസ്ഥാന ടൂറിസം വകുപ്പിലൂടെയാണ്. അതേ രീതിയിൽ തന്നെ ഈ പദ്ധതി നടപ്പാക്കണമെന്നും ഇക്കാര്യം കേന്ദ്രസർക്കാരിനോട് രേഖാമൂലം ആവശ്യപ്പെടുമെന്നും മന്ത്രി വ്യക്തമാക്കി.
Last Updated : Jun 29, 2020, 4:36 PM IST