തിരുവനന്തപുരം: പാലക്കാട് ചെറാട് മലയിൽ അനധികൃത മല കയറ്റം തുടർക്കഥയാകുന്ന സാഹചര്യത്തിൽ നിലപാട് കടുപ്പിച്ച് സർക്കാർ. ചെറാട് മലയിൽ കഴിഞ്ഞ ദിവസം ഉണ്ടായത് ഗുരുതര സംഭവമാണെന്നും ബാബുവിന് നൽകിയ ഇളവ് എല്ലാവർക്കും ലഭിക്കുമെന്ന് പ്രതീക്ഷിക്കരുതെന്നും റവന്യൂ മന്ത്രി കെ രാജൻ പറഞ്ഞു.
ബാബുവിനെ അതിസാഹസികമായി രക്ഷപ്പെടുത്തിയതിന് പിന്നാലെ ചെറാട് മലയിൽ കയറിയ ആനക്കല്ല് സ്വദേശി രാധാകൃഷ്‌ണനെ (45) വനംവകുപ്പ് ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസം രാത്രി താഴെ എത്തിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം.