കേരളം

kerala

ETV Bharat / city

'താണ്ടിയത് അപകടവും ദുര്‍ഘടവും നിറഞ്ഞ പാത', അഭിമാന മുഹൂര്‍ത്തം: മന്ത്രി കെ രാജൻ - MINISTER K RAJAN ON BABU RESCUE OPERATION

"അവസരോചിതമായി ഇടപ്പെട്ട മാധ്യമങ്ങള്‍ക്കും കൂടെ നിന്നവര്‍ക്കും നന്ദി"

ബാബുവിന്‍റെ സുരക്ഷാദൗത്യം  അഭിമാനകരമായ മുഹൂർത്തമെന്ന് കെ രാജൻ  മലയിടുക്കിൽ കുടുങ്ങിയ ബാബുവിന്‍റെ സുരക്ഷാദൗത്യം  മലമ്പുഴ മലയിൽ കുടുങ്ങിയ യുവാവിനെ രക്ഷപ്പെടുത്തി  BABU RESCUE OPERATION  MINISTER K RAJAN ON BABU RESCUE OPERATION  malampuzha updates
ബാബുവിന്‍റെ സുരക്ഷാദൗത്യം; അഭിമാനകരമായ മുഹൂർത്തമെന്ന് കെ രാജൻ

By

Published : Feb 9, 2022, 1:14 PM IST

Updated : Feb 9, 2022, 2:20 PM IST

തിരുവനന്തപുരം:മലമ്പുഴ മലയിടുക്കിൽ കുടുങ്ങിയ ബാബുവിനെ രക്ഷിക്കാനായത് അഭിമാനകരമായ മുഹൂർത്തമെന്ന് റവന്യു മന്ത്രി കെ രാജൻ. അപകടകരവും ദുർഘടവുമായ പാതകൾ താണ്ടിയാണ് രക്ഷാസംഘം ദൗത്യം പൂർത്തിയാക്കിയതെന്ന് മന്ത്രി പറഞ്ഞു. ബാബുവിന്‍റെ ആരോഗ്യനില മോശമല്ലെന്നും മന്ത്രി വ്യക്തമാക്കി.

എൻ.ഡി.ആർ.എഫ്, കരസേനയുടെ രണ്ട് യുണിറ്റുകൾ എന്നിവർ ചേർന്നാണ് മലമ്പുഴയിൽ രക്ഷാപ്രവർത്തനം നടത്തിയത്. മദ്രാസ് റജിമെന്‍റിന്‍റെ ഊട്ടി വെല്ലിംഗ്ൺ യൂണിറ്റ്, ബെംഗളുരുവിൽ നിന്നുള്ള ഒരു സംഘം എന്നിവരാണ് രക്ഷാദൗത്യത്തിന് മുഖ്യ പങ്കുവഹിച്ചത്. ഈ ഘട്ടത്തിൽ അവസരോചിതമായി ഇടപ്പെട്ട മാധ്യമങ്ങൾക്കും കൂടെ നിന്നവര്‍ക്കും നന്ദിയും അറിയിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.

'താണ്ടിയത് അപകടവും ദുര്‍ഘടവും നിറഞ്ഞ പാത', അഭിമാന മുഹൂര്‍ത്തം

ദുരന്ത നിവാരണ അതോറിട്ടിയിൽ ആധുനികവത്കരണം

സംസ്ഥാനത്തെ ദുരന്ത നിവാരണ അതോറിറ്റിയിൽ ആധുനിക സംവിധാനം ഏർപ്പെടുത്തുമെന്ന് കെ രാജൻ വ്യക്തമാക്കി. ചില സാഹചര്യം പുതിയ അനുഭവമാണ്. അതിനാൽ പ്രത്യേക പരിശീലനം ലഭിച്ചവരെ ആവശ്യമുണ്ട്. വിമർശനങ്ങളെപ്പറ്റി കൂടുതൽ പരിശോധിച്ച ശേഷം ഇതിൽ തീരുമാനം എടുക്കുമെന്നും മന്ത്രി കെ രാജൻ മാധ്യമങ്ങളോട് പ്രതികരിച്ചു.

READ MORE:കേരളം ഇതുവരെ കാണാത്ത രക്ഷാദൗത്യം: ബാബുവിനെ രക്ഷിച്ചത് എവറസ്റ്റ് കീഴടക്കിയവര്‍ ഉള്‍പ്പട്ട സംഘം

Last Updated : Feb 9, 2022, 2:20 PM IST

ABOUT THE AUTHOR

...view details