തിരുവനന്തപുരം:ബില്ലുകൾ അടയ്‌ക്കുന്നതിലുള്ള കെഎസ്‌ഇബിയുടെ പുതിയ ഉത്തരവ് തിരുത്തി വൈദ്യുതി മന്ത്രി കെ. കൃഷ്‌ണൻകുട്ടി. 1000 രൂപ വരെയുള്ള ബില്ലുകൾ കൗണ്ടറിൽ അടയ്ക്കാമെന്നാണ് മന്ത്രി അറിയിച്ചത്. 500 രൂപയ്ക്ക് മുകളിലുള്ള ബില്ലുകൾ ഇനി കൗണ്ടറുകളിൽ സ്വീകരിക്കില്ലെന്നായിരുന്നു കെഎസ്ഇബി പുറത്തിറക്കിയ ഉത്തരവ്.
ഇത് സംബന്ധിച്ച് ചീഫ് എഞ്ചിനീയര്‍ ഡിസ്ട്രിബ്യൂഷന്‍ എല്ലാ സെക്ഷനുകളിലും പുതിയ നിര്‍ദേശവും നല്‍കിയിരുന്നു. നിലവിൽ 50 ശതമാനം ഉപഭോക്താക്കൾ മാത്രമാണ് ഡിജിറ്റൽ മാർഗത്തിലൂടെ ബില്ലടക്കുന്നതെന്നാണ് ഊർജ സെക്രട്ടറിയുടെ നിരീക്ഷണം. ഇതു വർധിപ്പിക്കാനായിരുന്നു ബോർഡിന്‍റെ തീരുമാനം.