കേരളം

kerala

ETV Bharat / city

സര്‍ക്കാര്‍ കണ്‍സള്‍ട്ടൻസികളെ മാറ്റില്ലെന്ന് മന്ത്രി എ.കെ ബാലൻ - consultancies

നിയമസഭയിൽ പ്രതിപക്ഷത്തിന്‍റെ അവിശ്വാസ പ്രമേയം കൊണ്ട് സർക്കാരിന് ഒന്നുമില്ലെന്നും മന്ത്രി പറഞ്ഞു.

Minister AK Balan  കണ്‍സള്‍ട്ടൻസി  മന്ത്രി എ.കെ ബാലൻ  പ്രതിപക്ഷം  ശിവശങ്കര്‍  consultancies  gold smuggling case news
കണ്‍സള്‍ട്ടൻസികളെ മാറ്റില്ലെന്ന് മന്ത്രി എ.കെ ബാലൻ

By

Published : Aug 20, 2020, 5:59 PM IST

തിരുവനന്തപുരം: വിവാദങ്ങളുടെ പേരില്‍ ഒറ്റ കൺസൾട്ടൻസിയേയും മാറ്റാൻ പോകുന്നില്ലെന്ന് മന്ത്രി എ.കെ ബാലൻ. ഈ കൺസൾട്ടൻസികളെ കൊണ്ട് തന്നെ സർക്കാർ മുന്നോട്ട് പോകുമെന്നും എ.കെ ബാലൻ തിരുവനന്തപുരത്ത് പറഞ്ഞു. ശിവശങ്കറിനെ തിരിച്ചറിയാൻ സർക്കാർ വൈകിപ്പോയി. നിയമസഭയിൽ പ്രതിപക്ഷത്തിന്‍റെ അവിശ്വാസ പ്രമേയം കൊണ്ട് സർക്കാരിന് ഒന്നും ഇല്ല. എല്ലാ ദിവസവും അവിശ്വാസ പ്രമേയം കൊണ്ടു വന്നാലും പ്രശ്നം ഇല്ല. കല്ലുവെച്ച നുണ പ്രചരണത്തിന്‍റെ വേദിയായി നിയമസഭയെ ഉപയോഗിച്ചാൽ അതിനുള്ള മറുപടി അവിടെ കൊടുക്കും. പ്രതിപക്ഷത്തിന് തലയിൽ മുണ്ടിട്ട് നടക്കേണ്ടി വരുമെന്നും എ.കെ ബാലൻ പറഞ്ഞു.

കണ്‍സള്‍ട്ടൻസികളെ മാറ്റില്ലെന്ന് മന്ത്രി എ.കെ ബാലൻ

ABOUT THE AUTHOR

...view details