സ്‌പ്രിംഗ്ലറില്‍ ഹൈക്കോടതിക്ക് മറുപടി നല്‍കുമെന്ന് മന്ത്രി എ.കെ ബാലന്‍ - കൊവിഡ് സ്പ്രിംഗ്ലര്‍
ഹൈക്കോടതി പരാമര്‍ശം തിരിച്ചടിയല്ല ചോദ്യങ്ങള്‍ ചോദിക്കുക മാത്രമാണ് ചെയ്‌തതെന്ന് മന്ത്രി.
തിരുവനന്തപുരം: സ്പ്രിംഗ്ലര്‍ കരാറില്‍ ഹൈക്കോടതിയില്‍ സര്‍ക്കാര്‍ വിശദമായ മറുപടി നല്‍കുമെന്ന് നിയമ മന്ത്രി എ.കെ.ബാലൻ. കോടതി വിമർശനം ഉന്നയിക്കുകയല്ല കുറച്ച് ചോദ്യങ്ങൾ ചോദിക്കുകയാണ് ചെയ്‌തത്. ഇതിന് ഐ.ടി.വകുപ്പ് കൃത്യമായ മറുപടി നൽകും. അടിയന്തര ഘട്ടത്തിൽ നിയമപരമായി എന്തൊക്കെ നടപടി സ്വീകരിക്കാൻ കഴിയുമെന്ന് സർക്കാറിന് കൃത്യമായ ബോധ്യമുണ്ട്. ഇത് ഹൈക്കോടതിയെ അറിയിക്കും. കരാറിന്‍റെ നിയമപരിധി ഉള്‍പ്പെടെയുള്ളവ വ്യക്തമാക്കാന്‍ സര്‍ക്കാരിന് കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.