കേരളം

kerala

ETV Bharat / city

കേരളം സുരക്ഷിതം; തല്‍ക്കാലം മടങ്ങുന്നില്ലെന്ന് ഒരു വിഭാഗം അതിഥി തൊഴിലാളികള്‍ - migrant workers news

കേരളം കൊവിഡിനെ നേരിട്ട രീതിയും തങ്ങൾക്ക് നൽകിയ പരിഗണനയും മികച്ചതായിരുന്നുവെന്ന് ജില്ലയിലെ ഒരു വിഭാഗം അതിഥി തൊഴിലാളികൾ പറഞ്ഞു

migrant workers news from thiruvananthapuram  അതിഥി തൊഴിലാളികള്‍  migrant workers news  thiruvananthapuram
കേരളം സുരക്ഷിതം തല്‍ക്കാലം മടങ്ങുന്നില്ലെന്ന് ഒരു വിഭാഗം അതിഥി തൊഴിലാളികള്‍

By

Published : May 22, 2020, 9:46 PM IST

തിരുവനന്തപുരം: കൊവിഡിന്‍റെ പശ്ചാത്തലത്തിൽ മുടങ്ങിയ നിർമാണ ജോലികൾ പുനരാരംഭിച്ചതോടെ അതിഥി തൊഴിലാളികളുടെ ജീവിതം സാധാരണ നിലയിലേക്ക് മടങ്ങുകയാണ്. കേരളം കൊവിഡിനെ നേരിട്ട രീതിയും തങ്ങൾക്ക് നൽകിയ പരിഗണനയും മികച്ചതായിരുന്നുവെന്ന് ജില്ലയിലെ ഒരു വിഭാഗം അതിഥി തൊഴിലാളികൾ പറയുന്നു. നാട്ടിലുള്ള കുടുംബത്തെ കണ്ട് വരണമെന്ന് ആഗ്രഹിക്കുന്നവരുണ്ട്. അതിനായി കൊവിഡ് ഭീതി ഒഴിയുന്നത് വരെ കാത്തിരിക്കാൻ തയ്യാറാണെന്ന് ഇവര്‍ പറയുന്നു.

കേരളം സുരക്ഷിതം തല്‍ക്കാലം മടങ്ങുന്നില്ലെന്ന് ഒരു വിഭാഗം അതിഥി തൊഴിലാളികള്‍

ട്രെയിൻ ഗതാഗതം സാധാരണ നിലയിലാകുമ്പോൾ പോകുന്നതാണ് തങ്ങൾക്കും മറ്റുള്ളവർക്കും സുരക്ഷിതമെന്ന് ഇവർ കണക്കുകൂട്ടുന്നു. കുടുംബം നാട്ടിൽ സുരക്ഷിതമാണെന്ന് ഇവർ ഉറപ്പു വരുത്തുന്നു. സ്വന്തം നാട്ടിൽ പത്തും പന്ത്രണ്ടും ഏക്കറിൽ കൃഷിയുള്ളവരാണ് പലരും. കൊവിഡിന്‍റെ പശ്ചാത്തലത്തിൽ കൃഷിപ്പണിക്ക് ആളെക്കിട്ടാത്തതിനാൽ വീട്ടുകാർ തന്നെ ജോലി ചെയ്യേണ്ടി വരുന്നുവെന്നും ഇവര്‍ പറയുന്നു. അതൊഴിച്ചാൽ കുടുംബം നാട്ടിലും തങ്ങൾ കേരളത്തിലും ഹാപ്പിയാണെന്നാണ് തൊഴിലാളികൾ പറയുന്നത്.

ABOUT THE AUTHOR

...view details