തിരുവനന്തപുരം: കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ പി.പി.ഇ കിറ്റ് വാങ്ങിയതിൽ ക്രമക്കേട് ആരോപിച്ച് നൽകിയ ഹർജിയിൽ പ്രഥമിക അന്വേഷണം തുടരാൻ ലോകായുക്‌ത. ഇതിന് മുൻപുള്ള നടപടിയായി ഹർജിയിൽ എതിർ കക്ഷികൾക്ക് നോട്ടീസ് നൽകി. മാർച്ച് 7ന് കോടതിയിൽ നേരിട്ട് ഹാജരാകാനാണ് നിർദേശം.
ആരോഗ്യ സെക്രട്ടറി ഡോ.രാജൻ.എൻ.ഐ.എ.എസ്, കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ എം ഡി.ബാലമുരളി ഐ.എ.എസ്,മുൻ ജനറൽ മാനേജർ ദിലീപ് കുമാർ, വ്യവസായ സെക്രട്ടറി ഡോ.ഇളങ്കോവൻ ഐ.എ.എസ്, മുൻ എം ഡി, കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ എന്നിവർക്ക് നോട്ടീസ്.