കേരളം

kerala

ETV Bharat / city

തിരുവനന്തപുരം അതീവ ജാഗ്രതയില്‍; വെള്ളിയാഴ്‌ച അണുനശീകരണ ദിനം - കൊവിഡ് തിരുവനന്തപുരം

തിരുവനന്തപുരം മേയര്‍ കെ. ശ്രീകുമാര്‍ ഇടിവി ഭാരതിന് അനുവദിച്ച പ്രത്യേക അഭിമുഖം.

mayor k sreekumar  covid situation in trivandrum  trivandrum news  തിരുവനന്തപുരം വാര്‍ത്തകള്‍  കൊവിഡ് തിരുവനന്തപുരം  മേയര്‍ കെ ശ്രീകുമാര്‍
തിരുവനന്തപുരം അതീവ ജാഗ്രതയില്‍; വെള്ളിയാഴ്‌ച അണുനശീകരണ ദിനം

By

Published : Jul 9, 2020, 3:20 PM IST

തിരുവനന്തപുരം: തലസ്ഥാന നഗരം കൊവിഡ് സാമൂഹിക വ്യാപനത്തിലേക്കെത്തിയിട്ടില്ലെന്ന് മേയര്‍ കെ.ശ്രീകുമാര്‍. അതിനു തൊട്ടുമുന്നോടിയായുള്ള സൂപ്പര്‍ സ്‌പ്രെഡിലാണ് തിരുവനന്തപുരം. ഈ സാഹചര്യത്തില്‍ നഗരസഭാ പരിധിയില്‍ ഏര്‍പ്പെടുത്തിയ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ നീക്കുന്ന കാര്യം സ്ഥിഗതികള്‍ വിലയിരുത്തി തീരുമാനിക്കുമെന്ന് മേയര്‍ കെ.ശ്രീകുമാര്‍ ഇടിവി ഭാരതിനോടു പറഞ്ഞു.

തിരുവനന്തപുരം അതീവ ജാഗ്രതയില്‍; വെള്ളിയാഴ്‌ച അണുനശീകരണ ദിനം

തിരുവനന്തപുരം ജില്ലയിലുടനീളം മത്സ്യബന്ധനത്തിന് നിരോധനം ഏര്‍പ്പെടുത്തി. നാളെ നഗരത്തില്‍ അണുനശീകരണ ദിനമായി ആചരിക്കും. ഇതിന്‍റെ ഭാഗമായി തിരുവനന്തപുരം നഗരത്തിലെ എല്ലാ വീടുകളും ബ്ലീച്ചിങ് പൗഡര്‍ ഉപയോഗിച്ച് അണുനശീകരണം നടത്തേണ്ടതാണ്. പൊതു സ്ഥലങ്ങളില്‍ കോര്‍പ്പറേഷന്‍റെ നേതൃത്വത്തില്‍ അണുനശീകരണം നടത്തും. ഇപ്പോള്‍ ക്രിട്ടിക്കല്‍ കണ്ടെയ്‌ൻമെന്‍റ് സോണുകളും ബഫര്‍ സോണുകളുമായി പ്രഖ്യാപിച്ചിട്ടുള്ള സ്ഥലങ്ങളില്‍ ജനങ്ങള്‍ അത്യാവശ്യ കാര്യത്തിനല്ലാതെ പുറത്തിറങ്ങാന്‍ പാടില്ല. ഇത്തരം സ്ഥലങ്ങളില്‍ ജനങ്ങള്‍ക്ക് അവശ്യ സാധനങ്ങള്‍ സൗജന്യമായി നല്‍കും. ആറിടങ്ങളില്‍ ആരോഗ്യ പരിശോധനയ്ക്ക് സൗകര്യം ഏര്‍പ്പെടുത്തി. ക്രിട്ടിക്കല്‍ കണ്ടെയ്‌ൻമെന്‍റ് സോണ്‍, ബഫര്‍ സോണ്‍ എന്നിവിടങ്ങളില്‍ ബാങ്കുകള്‍ ഉള്‍പ്പെടെ പ്രവര്‍ത്തിക്കില്ല. സര്‍ക്കാരും ആരോഗ്യ വകുപ്പും നല്‍കുന്ന നിര്‍ദേശങ്ങള്‍ ജനങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് മേയര്‍ അഭ്യര്‍ഥിച്ചു.

ABOUT THE AUTHOR

...view details