തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രൻ്റെയും ബാലുശ്ശേരി എംഎൽഎ കെ.എം സച്ചിൻ ദേവിൻ്റെയും വിവാഹ നിശ്ചയ ചടങ്ങുകൾ നടന്നു. ഞായറാഴ്‌ച രാവിലെ 11 ന് എകെജി സെൻ്ററിലായിരുന്നു ചടങ്ങുകള്‍. കൊവിഡ് സാഹചര്യത്തിൽ അടുത്ത ബന്ധുക്കളും മുതിർന്ന നേതാക്കളും മാത്രമാണ് പങ്കെടുത്തത്.
നിലവിലെ കൊവിഡ് സാഹചര്യം വിലയിരുത്തി ഉചിതമായ സമയത്ത് വിവാഹം നടക്കും. നിശ്ചയം ഔപചാരികമായി ചുരുങ്ങിയ രീതിയിലാണ് നടത്തുന്നതെന്ന് സച്ചിൻ ദേവ് എംഎൽഎ പറഞ്ഞു. 'ഞങ്ങളുടെ രാഷ്ട്രീയവും ഇത്തരത്തിലൊരു തീരുമാനമെടുക്കാൻ കാരണമായി. പാർട്ടി ഏൽപ്പിച്ച ഉത്തരവാദിത്വം ഇനിയും ഭംഗിയായി നിർവഹിക്കും' - ആര്യ രാജേന്ദ്രൻ പറഞ്ഞു.