തിരുവനന്തപുരം:സംസ്ഥാനത്ത് വന്യജീവി ആക്രമണം തടയാൻ മാസ്റ്റർ പ്ലാൻ തയ്യാറായെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ. വിശദമായ കർമ്മ പദ്ധതി തയ്യാറാക്കി പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ വൈൽഡ് ലൈഫ് വാർഡൻ നൽകിയതായും മന്ത്രി പറഞ്ഞു. നിയമസഭയിലെ ചോദ്യോത്തര വേളയിലാണ് വനം മന്ത്രിയുടെ വിശദീകരണം.
ഉയർന്ന തോതിൽ മനുഷ്യ വന്യജീവി സംഘർഷം നിലനിൽക്കുന്ന മേഖലകൾ കണ്ടെത്തി സംഘർഷം ലഘൂകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും. പൊതുജനങ്ങൾ, ജനപ്രതിനിധികൾ, കർഷക സംഘടനകൾ, ശാസ്ത്രജ്ഞർ തുടങ്ങിയവരിൽ നിന്നും ലഭിച്ച അഭിപ്രായങ്ങളുടെയും ഉദ്യോഗസ്ഥതല ചർച്ചകളുടെയും അടിസ്ഥാനത്തിൽ അഞ്ച് വർഷത്തേക്കുള്ള സമഗ്ര പദ്ധതിയാണ് തയ്യാറാക്കിയിരിക്കുന്നത്.
2. മനുഷ്യനും വന്യജീവികളും തമ്മിലുള്ള സംഘർഷം ഒഴിവാക്കുന്നതിന് മുൻകൂർ മുന്നറിയിപ്പ് സംവിധാനം അടക്കമുള്ള നൂതന മാർഗങ്ങൾ നടപ്പിലാക്കുക
3. മനുഷ്യ വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനുമായി ഫലപ്രദമായ അടിസ്ഥാന സൗകര്യങ്ങളും മാനവ വിഭവ ശേഷിയും വികസിപ്പിക്കുക