തിരുവനന്തപുരം: മാറനല്ലൂരിൽ സുഹൃത്തുകളെ തല്ലിക്കൊന്ന സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. സംഭവത്തിൽ കൂടുതൽ പ്രതികൾ ഉണ്ടോയെന്നും കൊലപാതക കാരണമെന്താണെന്നും പ്രതിയെ കൂടുതൽ ചോദ്യം ചെയ്‌താൽ മാത്രമേ അറിയാനാകൂവെന്ന് പൊലീസ് പറഞ്ഞു.
കൊലയ്ക്ക് ഉപയോഗിച്ചെന്ന് കരുതുന്ന ഇരുമ്പ് ദണ്ഡ് സംഭവസ്ഥലത്ത് നിന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഫോറൻസിക്, വിരലടയാള വിദഗ്‌ധരും സ്ഥലത്തെത്തി പരിശോധന നടത്തി.
സുഹൃത്തുകളെ തല്ലിക്കൊന്ന സംഭവം: പൊലീസ് അന്വേഷണം ആരംഭിച്ചു മാറനല്ലൂർ സ്വദേശികളായ ചപ്പാത്തി സന്തോഷ് എന്ന് വിളിക്കുന്ന സന്തോഷ്, പക്രു എന്ന് വിളിക്കുന്ന സജീഷ് എന്നിവരെയാണ് ഇന്ന് രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്. സന്തോഷിന്‍റെ വീടിന്‍റെ സമീപത്താണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇവരുടെ സുഹൃത്തായ പ്രകാശ് എന്ന അരുൺരാജ് പൊലീസിൽ കീഴടങ്ങിയിരുന്നു.
ശനിയാഴ്‌ച രാത്രി സന്തോഷിന്‍റെ വീട്ടിൽ ഇരുന്ന് മദ്യപിക്കുന്നതിനിടയിൽ തർക്കമുണ്ടാവുകയും ഇത് വാക്കേറ്റത്തിലും തുറന്ന കൊലയിലും അവസാനിക്കുകയായിരുന്നു. സജീഷും സന്തോഷും തന്നെ കൊലപ്പെടുത്താൻ ശ്രമിക്കുന്നതിനിടയിൽ കമ്പിപ്പാര കൊണ്ട് തലയ്ക്കടിച്ചു എന്നാണ് അരുൺരാജ് പൊലീസിനോട് പറഞ്ഞത്.
Read more: മദ്യപാനത്തിനിടെ കൊലപാതകം; മാറനല്ലൂരിൽ സുഹൃത്തുകൾ മരിച്ച നിലയിൽ