കേരളം

kerala

ETV Bharat / city

മാവോയിസ്റ്റ് ഏറ്റുമുട്ടല്‍ ; മുഖ്യമന്ത്രി സത്യാവസ്ഥ ബോധ്യപ്പെടുത്തണമെന്ന് പ്രതിപക്ഷം - കേരള മുഖ്യമന്ത്രി ലേറ്റസ്റ്റ് ന്യൂസ്

വ്യാജ ഏറ്റുമുട്ടലാണ് നടന്നതെന്ന് കാനം രാജേന്ദ്രൻ പറഞ്ഞത് ഗൗരവതരമാണെന്നും ചെന്നിത്തല

മാവോയിസ്റ്റ് വധം; മുഖ്യമന്ത്രി സത്യാവസ്ഥ ബോധ്യപ്പെടുത്തണമെന്ന് പ്രതിപക്ഷം

By

Published : Oct 31, 2019, 1:16 PM IST

തിരുവനന്തപുരം: അട്ടപ്പാടി മാവോയിസ്റ്റ് വേട്ട ഇന്നും നിയമസഭയിൽ ഉന്നയിച്ച് പ്രതിപക്ഷം. സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ തന്നെ വ്യാജ ഏറ്റുമുട്ടലാണ് നടന്നതെന്ന് വ്യക്തമാക്കിയ സാഹചര്യത്തിൽ മുഖ്യമന്ത്രി സത്യാവസ്ഥ വെളിപ്പെടുത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ചോദ്യോത്തര വേളയ്ക്ക് ശേഷം ശൂന്യവേളയുടെ ആരംഭത്തിലാണ് രമേശ് ചെന്നിത്തല മാവോയിസ്റ്റ് വധം സഭയിൽ ഉന്നയിച്ചത്.

നാല് മാവോയിസ്റ്റുകളെ പ്രകോപനമില്ലാതെ വെടിവെച്ച് കൊന്ന നടപടി പ്രതിഷേധാർഹമാണെന്നും ചെന്നിത്തല പറഞ്ഞു. കാനം പറഞ്ഞതാണോ മുഖ്യമന്ത്രി പറഞ്ഞതാണോ ശരിയെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തണമെന്നും ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുടെ മൗനം പ്രതിഷേധാർഹമാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

ABOUT THE AUTHOR

...view details