കേരളം

kerala

ETV Bharat / city

"നാഷണലിസ്റ്റ് കോൺഗ്രസ് കേരള" ; പുതിയ പാര്‍ട്ടി പ്രഖ്യാപിച്ച് മാണി സി. കാപ്പൻ - മാണി സി കാപ്പൻ പാര്‍ട്ടി

മാണി സി. കാപ്പനാണ് പാർട്ടി അധ്യക്ഷൻ. 18 പുതിയ സംസ്ഥാന ഭാരവാഹികളും പതിനൊന്ന് ജില്ലാ പ്രസിഡന്‍റുമാരുമാണ് ഉള്ളത്.

mani c kappan new party  mani c kappan news  മാണി സി കാപ്പൻ  മാണി സി കാപ്പൻ പാര്‍ട്ടി  നാഷണലിസ്റ്റ് കോൺഗ്രസ് കേരള
മാണി സി. കാപ്പൻ

By

Published : Feb 22, 2021, 5:48 PM IST

തിരുവനന്തപുരം: എൻസിപി വിട്ട മാണി സി. കാപ്പൻ പുതിയ പാർട്ടി പ്രഖ്യാപിച്ചു. നാഷണലിസ്റ്റ് കോൺഗ്രസ് കേരള എന്നാണ് പുതിയ പാർട്ടിയുടെ പേര്. മാണി സി. കാപ്പനാണ് പാർട്ടി അധ്യക്ഷൻ. 18 പുതിയ സംസ്ഥാന ഭാരവാഹികളും പതിനൊന്ന് ജില്ലാ പ്രസിഡന്‍റുമാരുമാണ് ഉള്ളത്. ഘടക കക്ഷിയാക്കണമെന്ന് യുഡിഎഫിനോട് ആവശ്യപ്പെടുമെന്ന് മാണി സി. കാപ്പൻ പറഞ്ഞു.

പുതിയ പാര്‍ട്ടി പ്രഖ്യാപിച്ച് മാണി സി. കാപ്പൻ

നിയമസഭ തെരഞ്ഞെടുപ്പിൽ മൂന്ന് സീറ്റുകൾ ആവശ്യപ്പെടും. ഒന്നിൽ കൂടുതൽ സീറ്റുകൾ വേണമെന്ന നിലപാടിൽ ഉറച്ച് നിൽക്കും. ഘടക കക്ഷിയാക്കുന്നതിന് മുല്ലപ്പള്ളിയുടെ പിന്തുണയും ഉണ്ടാകും. താൻ പറഞ്ഞിട്ടാണ് ടി.പി പീതാംബരൻ പുതിയ പാർട്ടിയിലേക്ക് വരാതെ ഇരുന്നതെന്നും മാണി സി. കാപ്പൻ പറഞ്ഞു.

ABOUT THE AUTHOR

...view details