കേരളം

kerala

ETV Bharat / city

മാരായമുട്ടത്ത് യുവാവ് തലയ്‌ക്കടിയേറ്റ് മരിച്ച നിലയിൽ; കൊലപാതകമെന്ന് സംശയം - murder latest news

മാരായമുട്ടം പറകോട്ടുകോണം സ്വദേശി ശാന്തകുമാർ (40) ആണ് മരിച്ചത്. രണ്ട് സുഹൃത്തുക്കളെ പൊലീസ് ചോദ്യം ചെയ്തു.

man found dead in marayamuttam  മാരായമുട്ടം കൊലപാതകം  കൊലപാതകം വാർത്തകള്‍  murder latest news  trivandrum murder news
കൊലപാതകം

By

Published : Jul 21, 2021, 11:34 AM IST

Updated : Jul 21, 2021, 1:27 PM IST

തിരുവനന്തപുരം: നെയ്യാറ്റിൻകര മാരായമുട്ടത്ത് യുവാവിനെ തലയ്ക്കടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. മാരായമുട്ടം പറകോട്ടുകോണം സ്വദേശി ശാന്തകുമാർ (40) ആണ് മരിച്ചത്. ഇയാൾ മര പണിക്കാരനാണ്. ബുധനാഴ്‌ച പുലർച്ചെ വീടിന് സമീപത്തുള്ള പുരയിടത്തിൽ തലയ്ക്കടിയേറ്റ് രക്തംവാർന്ന നിലയിലാണ് മൃതദേഹം കണ്ടത്.

മാരായമുട്ടത്ത് യുവാവ് തലയ്‌ക്കടിയേറ്റ് മരിച്ച നിലയിൽ; കൊലപാതകമെന്ന് സംശയം

ആഴത്തിൽ ഏറ്റ മുറിവാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ഇത് കൊലപാതക സാധ്യതയിലേക്കും വിരൽചൂണ്ടുന്നു. സംഭവവുമായി ബന്ധപ്പെട്ട് ശാന്തകുമാറിന്‍റെ സുഹൃത്തായ അനിലിനെ മാരായമുട്ടം പൊലീസ് ചോദ്യം ചെയ്തു വരുന്നു.

മറ്റൊരു സുഹൃത്ത് ലാലു എന്ന് വിളിക്കുന്ന ശ്രീകുമാറിന് വേണ്ടി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇവർ രണ്ടുപേരും ഇന്നലെ സംഭവസ്ഥലത്ത് ഉണ്ടായിരുന്നതായിയും, മൂന്നുപേരും ചേർന്ന് മദ്യപിച്ചതായും പൊലീസ് പറയുന്നു.

വായ്‌പ കൊടുത്ത പണം ചോദിച്ച് തർക്കം

ശ്രീകുമാറിന്‍റേതെന്ന് കരുതുന്ന ബൈക്ക് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ശാന്തകുമാർ വീടുപണിക്കായി കരുതിയിരുന്ന ഒരു ലക്ഷത്തിലധികം രൂപ ശ്രീകുമാറിനും, അനിലിനും വായ്പയായി കൊടുത്തിരുന്നു. ഇത് തിരികെ ചോദിച്ച നാൾമുതൽ ഇവർ തമ്മിൽ തർക്കങ്ങള്‍ ഉണ്ടായിരുന്നു.

രണ്ട് ദിവസം മുമ്പ് വാക്കേറ്റം കയ്യാങ്കളിയുടെ വക്കിലെത്തിയതായി നാട്ടുകാർ പറയുന്നു. ഭാര്യയുമായി പിരിഞ്ഞ ശാന്തകുമാർ അമ്മയോടൊപ്പമാണ് താമസം. റൂറൽ എസ്‌പി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അന്വേഷണത്തിന് നേതൃത്വം നൽകുന്നു. ഡോഗ് സ്ക്വാഡും ഫൊറൻസിക് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്.

also read : കഴുത്തിൽ ഷാൾ മുറുകിയ നിലയിൽ കണ്ട യുവതി മരിച്ചു; ഭർത്താവ് കസ്‌റ്റഡിയിൽ

Last Updated : Jul 21, 2021, 1:27 PM IST

ABOUT THE AUTHOR

...view details