തിരുവനന്തപുരം: കോട്ടൂരില്‍ ക്ഷേത്രത്തിനുള്ളില്‍ കയറി അഞ്ചംഗ സംഘം ജീവനക്കാരനെ ആക്രമിച്ചു. മുണ്ടണി മാടൻ തമ്പുരാൻ ക്ഷേത്രത്തിലെ ജീവനക്കാരന് നേരെയാണ് ആക്രമണമുണ്ടായത്. ക്ഷേത്ര നടത്തിപ്പ് സഹായി റഷീദിനാണ് മർദനമേറ്റത്. തിങ്കളാഴ്‌ച വൈകുന്നേരം ആറ് മണിയോടെയാണ് സംഭവം.
തിരുവനന്തപുരത്ത് ക്ഷേത്രത്തിനുള്ളില്‍ കയറി അഞ്ചംഗ സംഘം ജീവനക്കാരനെ ആക്രമിച്ചു - കോട്ടൂർ ക്ഷേത്രം ജീവനക്കാരന്‍ മര്‍ദനം
ആക്രമണമുണ്ടായത് മുണ്ടണി മാടൻ തമ്പുരാൻ ക്ഷേത്രത്തിലെ ജീവനക്കാരന് നേരെ
![തിരുവനന്തപുരത്ത് ക്ഷേത്രത്തിനുള്ളില്‍ കയറി അഞ്ചംഗ സംഘം ജീവനക്കാരനെ ആക്രമിച്ചു man assaulted inside temple in kerala kottur man attacked കോട്ടൂർ ക്ഷേത്രം ജീവനക്കാരന്‍ മര്‍ദനം മുണ്ടണി മാടൻ തമ്പുരാൻ ക്ഷേത്രം ആക്രമണം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-14026791-thumbnail-3x2-t.jpg)
കോട്ടൂരില്‍ ക്ഷേത്രത്തിനുള്ളില്‍ കയറി അഞ്ചംഗ സംഘം ജീവനക്കാരനെ ആക്രമിച്ചു
കോട്ടൂരില്‍ ക്ഷേത്രത്തിനുള്ളില്‍ കയറി അഞ്ചംഗ സംഘം ജീവനക്കാരനെ ആക്രമിച്ചു
Also read: കണിയാപുരത്ത് യുവാക്കളെ മര്‍ദിച്ചും വീടുകള്‍ തകര്‍ത്തും മദ്യപസംഘം ; ഒരാള്‍ പിടിയില്‍
പൊങ്കാല അടുപ്പുകൾ തകർക്കുകയും വിളക്കും പൂജാസാധനകളും വലിച്ചുവാരി എറിഞ്ഞ ശേഷമാണ് റഷീദിനെ സംഘം വളഞ്ഞിട്ട് ആക്രമിച്ചത്. സംഭവത്തിൽ ക്ഷേത്ര ജീവനക്കാരിയായ മാധവി കാണിക്ക് നേരെയും ആക്രമണം ഉണ്ടായി. റഷീദുമായുള്ള വ്യക്തിപരമായ വിഷയമാണ് ആക്രമണത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
TAGGED:
kottur attack