തിരുവനന്തപുരം: ഇളവ് അനുവദിച്ചതോടെ തുറക്കാനുള്ള അവസാനവട്ട ഒരുക്കത്തിലാണ് തലസ്ഥാനത്തത്തെ ഷോപ്പിങ് മാളുകൾ. തുറക്കുന്നതിന് മുന്നോടിയായി മാളുകൾ അണുവിമുക്തമാക്കി. മൂന്ന് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് മാളുകൾ വീണ്ടും പ്രവർത്തനം ആരംഭിക്കുന്നത്. കർശന നിയന്ത്രണങ്ങളോടെ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും പ്രവർത്തനം.
വീണ്ടും പ്രവര്‍ത്തനം ആരംഭിക്കാനൊരുങ്ങി ഷോപ്പിങ് മാളുകള്‍ - തിരുവനന്തപുരം വാര്‍ത്തകള്‍
മൂന്ന് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് സംസ്ഥാനത്ത് മാളുകൾ വീണ്ടും പ്രവർത്തനം ആരംഭിക്കുന്നത്
തുറക്കാനൊരുങ്ങി ഷോപ്പിങ് മാളുകള്‍
സന്ദർശകർക്ക് സുരക്ഷ ഒരുക്കാൻ പ്രത്യേക ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. മാളിന്‍റെ മുക്കും മൂലയും അണുവിമുക്തമാക്കി. തെർമൽ സ്കാനിങ്ങിന് ശേഷമായിരിക്കും സന്ദർശകർക്ക് മാളിലേക്കുള്ള പ്രവേശനം. സാനിറ്റൈസർ ഉൾപ്പടെ ഇവിടെ ഒരുക്കിയിട്ടുണ്ട്. മാസ്കും നിർബന്ധം. സന്ദർശകർ സാമൂഹിക അകലം പാലിക്കുന്നുണ്ടെന്നും ഉറപ്പാക്കും. അതേ സമയം മാളിലെ സിനിമ തിയറ്ററുകളും. പ്ലേ സോണുകളും പ്രവർത്തിക്കില്ല.