കേരളം

kerala

ETV Bharat / city

മലയിൻകീഴില്‍ പരിശോധന ശക്തം

തിരുവനന്തപുരം ജില്ലയിലെ ഹോട്ട്സ്പോട്ടായ ഏക ഗ്രാമപഞ്ചായത്താണ് മലയിൻകീഴ്. കർശന നിരീക്ഷണം വേണ്ട ലിസ്റ്റിലാണ് ഗ്രാമപഞ്ചായത്തിനെ ഉൾപ്പെടുത്തിയിരിക്കുന്നത്.

തിരുവനന്തപുരം വാര്‍ത്തകള്‍  കേരള ലോക്ക്‌ ഡൗണ്‍ വാര്‍ത്തകള്‍  malayinkeezhu hotspot  മലയിൻകീഴ് പഞ്ചായത്ത്
മലയിൻകീഴില്‍ പരിശോധന ശക്തം

By

Published : Apr 20, 2020, 2:29 PM IST

Updated : Apr 20, 2020, 4:41 PM IST

തിരുവനന്തപുരം : കൊവിഡ് ഹോട്ട്സ്പോട്ടായി പ്രഖ്യാപിച്ചതോടെ സുരക്ഷ ക്രമീകരണങ്ങൾ ശക്തമാക്കി മലയിൻകീഴ് ഗ്രാമപഞ്ചായത്ത്. തിരുവനന്തപുരം ജില്ലയിലെ ഹോട്ട്സ്പോട്ടായ ഏക ഗ്രാമപഞ്ചായത്താണ് മലയിൻകീഴ്. മൂന്ന് കൊവിഡ് കേസുകൾ സ്ഥിരീകരിച്ചതോടെയാണ് മലയിൻകീഴിനെ ആരോഗ്യവകുപ്പ് കർശന നിരീക്ഷണം വേണ്ട പട്ടികയില്‍ ഉൾപ്പെടുത്തിയിരിക്കുന്നത്.

മലയിൻകീഴില്‍ പരിശോധന ശക്തം

വിദേശത്ത് നിന്നെത്തിയ ആൾക്കും ഇയാളുടെ രണ്ട് മക്കൾക്കുമാണ് വൈറസ് ബാധയുണ്ടായത്. ഇവരുടെ പരിശോധന ഫലം ഇപ്പോൾ നെഗറ്റീവാണ്. ഇളവ് ലഭിച്ചെന്ന് കരുതി പൊതു നിരത്തിലിറങ്ങുന്നവർക്ക് ബോധവല്‍ക്കരണം നടത്തുകയാണ് അധികൃതര്‍. അനൗൺസ്മെന്‍റ് ഉൾപ്പടെയുള്ള നടപടികളും ആരംഭിച്ചു. സാമൂഹ്യ അടുക്കളയടക്കം സജീവമായി ഇവിടെ പ്രവർത്തിക്കുന്നുണ്ട്. നിരീക്ഷണത്തിലുള്ളവരുടെ എണ്ണവും ഇരുപതിൽ താഴെയെത്തി. അതോടൊപ്പം അണു നശീകരണമടക്കമുള്ള പ്രവർത്തനങ്ങളും പൊതയിടങ്ങളിൽ പൂർത്തിയായി.

പൊലീസും ഇവിടെ നടപടികൾ ശക്തമാക്കിയിട്ടുണ്ട്. അനാവശ്യമായി നിരത്തിലിറങ്ങിയ വാഹനങ്ങൾ തടയുകയും തിരിച്ചയക്കുകയാണ് പൊലീസ് ചെയ്യുന്നത്. ഇതോടൊപ്പം മലയിൻകീഴ് പഞ്ചായത്തിലേക്കുള്ള എൻട്രി പോയിന്‍റുകളെല്ലാം പൊലീസ് അടച്ചു. തിരുവനന്തപുരം നഗരവുമായി അടുത്ത് കിടക്കുന്ന പഞ്ചായത്തായതിനാൽ കൂടുതൽ ശ്രദ്ധ പോലീസ് നല്‍കുന്നുണ്ട്.

Last Updated : Apr 20, 2020, 4:41 PM IST

ABOUT THE AUTHOR

...view details