തിരുവനന്തപുരം : സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെതിരെ സ്വപ്‌ന സുരേഷ് ഉന്നയിച്ച ആരോപണങ്ങളെ തുടര്‍ന്ന് തലസ്ഥാനത്ത് ഇന്നും പ്രതിഷേധം. ക്ലിഫ് ഹൗസിന് മുന്നിൽ, കറുത്ത വസ്‌ത്രത്തിലെത്തി പ്രതിഷേധിച്ച മഹിള മോര്‍ച്ച പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്‌ത് നീക്കി. വിളപ്പിൽശാല ഇഎംഎസ് അക്കാദമിയിലെ നവകേരള വികസന ശിൽപശാല ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി പുറപ്പെടുന്നതിന് മുൻപായിരുന്നു പ്രതിഷേധം.
കറുത്ത വസ്‌ത്രത്തിലെത്തി ക്ലിഫ് ഹൗസിന് മുന്നില്‍ മഹിള മോര്‍ച്ച പ്രവര്‍ത്തകരുടെ പ്രതിഷേധം ; അറസ്റ്റ് - mahila morcha workers protest in front of cliff house
ക്ലിഫ് ഹൗസിൽ നിന്നും വിളപ്പിൽശാല ഇഎംഎസ് അക്കാദമിയിലെ പരിപാടിയില്‍ പങ്കെടുക്കാൻ മുഖ്യമന്ത്രി പുറപ്പെടുന്നതിന് മുൻപായിരുന്നു പ്രതിഷേധം
കറുത്ത വസ്‌ത്രമണിഞ്ഞ് ക്ലിഫ് ഹൗസിന് മുന്നില്‍ മഹിള മോര്‍ച്ച പ്രവര്‍ത്തകരുടെ പ്രതിഷേധം; 2 പേരെ അറസ്റ്റ് ചെയ്‌ത് നീക്കി
മഹിള മോർച്ച പ്രവർത്തകരോട് പൊലീസ് പിരിഞ്ഞുപോവാൻ ആവശ്യപ്പെട്ടെങ്കിലും അവര്‍ തയ്യാറായില്ല. തുടർന്ന് പൊലീസ് ബലം പ്രയോഗിച്ച് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്‌ത് നീക്കുകയായിരുന്നു. ക്ലിഫ് ഹൗസിൽ നിന്നും വിളപ്പിൽശാലയിലേക്കുള്ള മുഖ്യമന്ത്രിയുടെ യാത്രയ്ക്ക് കർശന സുരക്ഷയാണ് ഒരുക്കിയത്.
Last Updated : Jun 14, 2022, 11:20 AM IST