തിരുവനന്തപുരം: ആരോഗ്യ പ്രവർത്തകരുടെ സേവനം ആവശ്യപ്പെട്ട മഹാരാഷ്ട്ര സർക്കാറിന്‍റെ കത്ത് മുഖ്യമന്ത്രിയുടെ പരിഗണനയിൽ. കൊവിഡ് ചികിത്സയ്ക്കായി കേരളത്തിൽ നിന്നും ഡോക്ടർമാരും നഴ്സുമാരും ഉൾപ്പെട്ട ആരോഗ്യ പ്രവർത്തകരെ അയക്കണമെന്നാണ് മഹാരാഷ്ട്ര ആവശ്യപ്പെട്ടിരിക്കുന്നത്. 50 ഡോക്ടർമാരുടെയും 100 നഴ്സുമാരുടെയും സേവനമാണ് അഭ്യർഥിച്ചിരിക്കുന്നത്.
മഹാരാഷ്ട്രയിലേക്ക് കേരളത്തിലെ ആരോഗ്യപ്രവര്‍ത്തകര്‍; തീരുമാനം ഇന്ന് - മഹാരാഷ്‌ട്ര സഹായം
50 ഡോക്ടർമാരുടെയും 100 നഴ്സുമാരുടെയും സേവനമാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ അഭ്യർഥിച്ചിരിക്കുന്നത്. മഹാരാഷ്ട്ര മെഡിക്കൽ വിദ്യാഭ്യാസ ഗവേഷണ ഡയറക്ടറേറ്റ് ആരോഗ്യവകുപ്പിന് അയച്ച കത്ത് മുഖ്യമന്ത്രിയുടെ പരിഗണനയില്‍.
![മഹാരാഷ്ട്രയിലേക്ക് കേരളത്തിലെ ആരോഗ്യപ്രവര്‍ത്തകര്‍; തീരുമാനം ഇന്ന് Maharashtra seeks health workers from Kerala kerala heath workers news മഹാരാഷ്‌ട്ര സഹായം കേരള സര്‍ക്കാര്‍ വാര്‍ത്തകള്‍](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7339201-thumbnail-3x2-air.jpg)
ആരോഗ്യപ്രവര്‍ത്തകരെ ആവശ്യപ്പെട്ടുള്ള മഹാരാഷ്‌ട്രയുടെ കത്തില്‍ ഇന്ന് തീരുമാനം
മഹാരാഷ്ട്ര മെഡിക്കൽ വിദ്യാഭ്യാസ ഗവേഷണ ഡയറക്ടറേറ്റ് ആരോഗ്യവകുപ്പിന് അയച്ച കത്ത് ഇപ്പോൾ മുഖ്യമന്ത്രിയുടെ പരിഗണനയിലാണ്. ഇക്കാര്യത്തിൽ തീരുമാനം മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടാകും. ഇന്ന് വൈകുന്നേരം ചേരുന്ന കൊവിഡ് അവലോകനയോഗത്തിൽ മഹാരാഷ്ട്രയുടെ ആവശ്യം ചർച്ച ചെയ്യും. കൊവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വൻ തോതിൽ വർധിക്കുന്ന മഹാരാഷ്ട്രയിൽ കാര്യങ്ങൾ ഗുരുതരമാണ്. അതിനാണ് കേരളത്തിന്‍റെ സഹായം മഹാരാഷ്ട്ര തേടിയത്.
Last Updated : May 25, 2020, 3:36 PM IST