യു.എ.പി.എ കരിനിയമമാണെന്ന ബോധ്യം പൊലീസുകാര്‍ക്കില്ലെന്ന് എം.എ ബേബി - attappadi maoist latest news
യു.എ.പി.എ പ്രകാരം കേസ് എടുത്തത് പൊലീസ് പുന:പരിശോധിക്കണമെന്നും എം.എ ബേബി ഫേസ്ബുക്കില്‍ കുറിച്ചു.
തിരുവനന്തപുരം: കോഴിക്കോട് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ യു.എ.പി.എ ചുമത്തിയ പൊലീസ് നടപടിക്കെതിരെ പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി. യു.എ.പി.എ ഒരു കരിനിയമമാണ്. ഇക്കാര്യത്തില്‍ സി.പി.ഐ എമ്മിനോ സര്‍ക്കാരിനോ സംശയമില്ല. കേരളത്തിലെ ചില പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഇക്കാര്യം ബോധ്യപ്പെടാത്തതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. യു.എ.പി.എ പ്രകാരം കേസ് എടുത്തത് പൊലീസ് പുന:പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ വ്യക്തമായ നിലപാട് എടുക്കുമെന്നും എം.എ.ബേബി ഫേസ്ബുക്കില്‍ കുറിച്ചു.