കേരളം

kerala

ETV Bharat / city

മുതലപ്പൊഴി മത്സ്യ ബന്ധന തുറമുഖം; തൊഴിലാളികളുടെ മരണക്കുഴിയെന്ന് എം.വിൻസെന്‍റ് - Muthalapozhi fishing port news

മുതലപ്പൊഴി മത്സ്യ ബന്ധന തുറമുഖം നിലവിൽ വന്ന ശേഷം 60 പേർ മരിച്ചെന്നും 500ലേറെ പേർക്ക് പരിക്കേറ്റുവെന്നും എം.വിൻസെന്‍റ് പറഞ്ഞു.

മുതലപ്പൊഴി മത്സ്യ ബന്ധന തുറമുഖം  തൊഴിലാളികളുടെ മരണക്കുഴിയെന്ന് എം.വിൻസെന്‍റ്  എം.വിൻസെന്‍റ് വാർത്ത  മത്സ്യ ബന്ധന തുറമുഖം  മത്സ്യ ബന്ധന തുറമുഖം വാർത്ത  തൊഴിലാളികളുടെ മരണക്കുഴി  muthalappozhi news  Muthalapozhi fishing port  Muthalapozhi fishing port news  Muthalapozhi fishing port
മുതലപ്പൊഴി മത്സ്യ ബന്ധന തുറമുഖം; തൊഴിലാളികളുടെ മരണക്കുഴിയെന്ന് എം.വിൻസെന്‍റ്

By

Published : Aug 5, 2021, 7:20 PM IST

തിരുവനന്തപുരം:മുതലപ്പൊഴി ഹാർബറിന്‍റെ അശാസ്ത്രീയ നിർമാണം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിയമസഭയിൽ അടിയന്തര പ്രമേയം. പ്രതിപക്ഷത്തു നിന്ന് എം. വിൻസെന്‍റ് ആണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. മുതലപ്പൊഴി മത്സ്യ ബന്ധന തുറമുഖം അക്ഷരാർഥത്തിൽ മത്സ്യത്തൊഴിലാളികളുടെ മരണക്കുഴിയായിരിക്കുകയാണെന്നും തുറമുഖം നിലവിൽ വന്ന ശേഷം 60 പേർ മരിക്കുകയും 500 ലേറെ പേർ പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിട്ടുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

ഇത്രയും അപകടങ്ങൾ നടന്നിട്ടും ഫിഷറീസ് വകുപ്പ് ഒരന്വേഷണം പോലും നടത്തിയിട്ടില്ല. അപകടത്തിൽപ്പെടുന്നവരെ രക്ഷിക്കാൻ ഫിഷറീസ് വകുപ്പിന് സംവിധാനമില്ലെന്നും വിൻസെൻ്റ് നിയമസഭയിൽ പറഞ്ഞു.

READ MORE:പെരുമാതുറ മുതലപ്പൊഴിയില്‍ മത്സ്യതൊഴിലാളിയെ കാണാതായി

ABOUT THE AUTHOR

...view details