തിരുവനന്തപുരം : വി.ഡി സതീശൻ പ്രതിപക്ഷ നേതാവായതുകൊണ്ട് കോൺഗ്രസ് രക്ഷപ്പെടില്ലെന്ന് മന്ത്രി എം.വി ഗോവിന്ദൻ. വ്യക്തികളല്ല മാറേണ്ടത്. ചെന്നിത്തലക്ക് പിന്നാലെ സതീശൻ വന്നാലും നിലപാടുകൾ മാറാതെ കാര്യമില്ല. ക്രിയാത്മകമായ പ്രതിപക്ഷ നിർദേശങ്ങൾ അംഗീകരിക്കുമെന്നും എം.വി ഗോവിന്ദൻ തിരുവനന്തപുരത്ത് പറഞ്ഞു.
"മാറേണ്ടത് വ്യക്തികളല്ല നിലപാടാണ്"; കോണ്‍ഗ്രസ് രക്ഷപെടില്ലെന്ന് എം.വി ഗോവിന്ദൻ - കോണ്‍ഗ്രസ് വാർത്തകള്‍
ഇടതുമുന്നണി നടത്തിയ തലമുറമാറ്റവുമായി കോൺഗ്രസിലെ തലമുറ മാറ്റത്തെ താരതമ്യം ചെയ്യാൻ പോലും ആകില്ലെന്നും എം.വി ഗോവിന്ദൻ.
എം.വി ഗോവിന്ദൻ
ഇടതുമുന്നണി നടത്തിയ തലമുറമാറ്റവുമായി കോൺഗ്രസിലെ തലമുറ മാറ്റത്തെ താരതമ്യം ചെയ്യാൻ പോലും ആകില്ലെന്നും എം.വി ഗോവിന്ദൻ കൂട്ടിച്ചേർത്തു. ന്യൂനപക്ഷക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തത് എല്ലാ വിഭാഗങ്ങളുടെയും ആശങ്കകൾ പരിഹരിക്കുന്ന തീരുമാനമാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
Last Updated : May 22, 2021, 3:32 PM IST