കേരളം

kerala

ETV Bharat / city

എം ശിവശങ്കറിന്‍റെ അവധി ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി - m sivasankar gold case

അവധി അനുവദിച്ച സർക്കാർ ഉത്തരവിലൂടെ സസ്പെൻഷനിലാണെങ്കിലും ശമ്പളം ഉൾപ്പടെയുള്ള എല്ലാ ആനുകൂല്യങ്ങളും ശിവശങ്കറിന് ലഭിക്കും. സ്വർണക്കടത്തു കേസിലെ ആരോപണങ്ങളില്‍ സസ്പെന്‍ഡ് ചെയ്തതോടെ ജൂലൈ അഞ്ചിനാണ് ശിവശങ്കർ അവധിയിൽ പ്രവേശിച്ചത്.

എം ശിവശങ്കറിന്‍റെ അവധി നീട്ടി  മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി  സ്വപ്ന സുരേഷ് എം ശിവശങ്കര്‍  ശിവശങ്കര്‍ സസ്പെന്‍ഷന്‍  സ്വര്‍ണക്കടത്ത് കേസില്‍ ശിവശങ്കര്‍  m sivasankar gold case  m sivasnakar leave extended
എം ശിവശങ്കറിന്‍റെ അവധി ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി

By

Published : Sep 30, 2020, 7:39 PM IST

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന് ഒരു വർഷത്തെ അവധി അനുവദിച്ച് സർക്കാർ. ജൂലൈ ഏഴ് മുതൽ മുൻകാല പ്രാബല്യത്തോടെയാണ് അവധി. സസ്പെൻഷനിലാണെന്ന കാര്യം സൂചിപ്പിക്കാതെയാണ് അവധി അനുവദിച്ചുള്ള സർക്കാർ ഉത്തരവ്. അവധി അനുവദിച്ച സർക്കാർ ഉത്തരവിലൂടെ സസ്പെൻഷനിലാണെങ്കിലും ശമ്പളം ഉൾപ്പടെയുള്ള എല്ലാ ആനുകൂല്യങ്ങളും ശിവശങ്കറിന് ലഭിക്കും.

നിലവിൽ സ്വർണക്കടത്തു കേസിലെ ആരോപണങ്ങളിൽ സസ്പെൻഷനിലാണ് ശിവശങ്കർ. സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷുമായുള്ള ബന്ധത്തെ തുടർന്ന് ജൂലൈ 15 നാണ് ശിവശങ്കറിനെ സർക്കാർ മൂന്ന് മാസത്തേക്ക് സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തത്. എന്നാൽ ആരോപണം ഉയർന്നതിനു പിന്നാലെ ജൂലൈ അഞ്ചിന് ശിവശങ്കർ അവധിയിൽ പ്രവേശിച്ചിരുന്നു.

ABOUT THE AUTHOR

...view details