തിരുവനന്തപുരം: സ്വപ്‌നയുടെ വെളിപ്പെടുത്തലുകളോട് പ്രതികരിക്കാനില്ലെന്ന് എം ശിവശങ്കര്‍. സ്വപ്‌ന പറഞ്ഞ കാര്യങ്ങളെല്ലാം കോടതിയുടെ പരിഗണനയിലുള്ള വിഷയങ്ങളാണ്. കേസ് നടക്കുന്ന സാഹചര്യത്തില്‍ ഇത്തരം വിഷയത്തില്‍ മാധ്യമങ്ങളോട് പ്രതികരിക്കാനില്ലെന്നും ശിവശങ്കരന്‍ പ്രതികരിച്ചു.
'കൂടുതലൊന്നും പറയാനില്ല'; സ്വപ്‌നയുടെ ആരോപണങ്ങളില്‍ പ്രതികരിക്കാനില്ലെന്ന് ശിവശങ്കര്‍ - സ്വപ്‌നക്കെതിരെ ശിവശങ്കര്‍
'തനിക്ക് പറയാനുള്ള കാര്യങ്ങളെല്ലാം 'അശ്വത്ഥാമാവ് വെറും ഒരു ആന' എന്ന പുസ്‌തകത്തില്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്'
'പുസ്‌തകത്തില്‍ പറഞ്ഞതില്‍ കൂടുതലൊന്നും പറയാനില്ല'; സ്വപ്‌നയുടെ ആരോപണങ്ങളില്‍ പ്രതികരിക്കാനില്ലെന്ന് ശിവശങ്കര്‍
തനിക്ക് പറയാനുള്ള കാര്യങ്ങളെല്ലാം 'അശ്വഥാമാവ് വെറും ഒരു ആന' എന്ന പുസ്‌തകത്തില്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്. പുസ്‌തകത്തില്‍ പറഞ്ഞതില്‍ കൂടുതലൊന്നും ഇപ്പോള്‍ പറയാനില്ല. കൂടുതല്‍ എന്തെങ്കിലും പറയാനുണ്ടെങ്കില്‍ വീണ്ടുമൊരു പുസ്‌തകം എഴുതുമെന്നും ശിവശങ്കര്‍ വ്യക്തമാക്കി.
Also read: 'ചൂഷണത്തിനിരയായി, തന്നെ നശിപ്പിച്ചതിൽ ശിവശങ്കറിന് വലിയ പങ്ക്' ; വെളിപ്പെടുത്തലുമായി സ്വപ്‌ന സുരേഷ്