തിരുവനന്തപുരം:യു.എ.ഇ കോൺസുലേറ്റ് 2017ൽ ഇറക്കുമതി ചെയ്‌ത ഈന്തപ്പഴത്തിനുള്ളിൽ സ്വർണം കടത്തിയെന്ന കേസിൽ കേന്ദ്ര അന്വേഷണ ഏജൻസികൾക്കെതിരെ ഗുരുതര ആരോപണങ്ങളുമായി എം.ശിവശങ്കർ. കേസിൽ മുഖ്യമന്ത്രിയുടെ പങ്ക് എങ്ങനെയെങ്കിലും സ്ഥാപിച്ചെടുക്കുക എന്ന ദുഷ്‌ടലാക്കോടുകൂടിയാണ് കേന്ദ്ര ഏജൻസികൾ അന്വേഷണം മുന്നോട്ട് കൊണ്ടുപോയത്.
'ഈന്തപ്പഴം കടത്തൽ: കേന്ദ്ര ഏജൻസികൾ ലക്ഷ്യമിട്ടത് മുഖ്യമന്ത്രിയെ': എം.ശിവശങ്കർ - m shivashankar about central investigation agencies
മുഖ്യമന്ത്രിയെ കേസിൽ വലിച്ചിഴയ്ക്കാൻ അന്വേഷണ ഏജൻസികൾക്ക് മേൽ നല്ല സമ്മർദ്ദമുണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തി എം ശിവശങ്കർ.
മുഖ്യമന്ത്രിയെ കേസിൽ വലിച്ചിഴയ്ക്കാൻ അന്വേഷണ ഏജൻസികൾക്ക് മേൽ നല്ല സമ്മർദമുണ്ടായിരുന്നു. മാധ്യമങ്ങൾ ഇതിന് പശ്ചാത്തലം ഒരുക്കി. 90 മണിക്കൂർ ചോദ്യം ചെയ്യൽ പൂർത്തിയായപ്പോൾ തനിക്ക് മനസിലായ കാര്യമാണിതെന്ന് ശിവശങ്കർ പറയുന്നു. ഡി.സി ബുക്‌സ് പുറത്തിറക്കുന്ന 'അശ്വത്ഥാമാവ് വെറും ഒരു ആന' എന്ന ആത്മകഥയിലൂടെയാണ് ശിവശങ്കറിൻ്റെ വെളിപ്പെടുത്തൽ.
യു.എ.ഇ കോൺസുലേറ്റ് ഈന്തപ്പഴം ഇറക്കുമതി ചെയ്‌ത സംഭവത്തിൽ സർക്കാർ നടത്തുന്ന അനാഥാലയങ്ങളിലെ കുട്ടികൾക്ക് ഈന്തപ്പഴം നൽകാം എന്ന തീരുമാനം മുഖ്യമന്ത്രിയുടേതാണോ? വാക്കാൽ നിർദേശം എന്തുകൊണ്ട്, എഴുതി കൊടുക്കാത്തതെന്തുകൊണ്ട് തുടങ്ങിയ കാര്യങ്ങളാണ് അന്വേഷണ ഏജൻസികൾക്ക് അറിയേണ്ടിരുന്നത്. മുഖ്യമന്ത്രിയെ കേസിൽപ്പെടുത്താൻ അന്വേഷണ ഏജൻസികൾക്ക് ആരുടെയെങ്കിലും മൊഴി സംഘടിപ്പിക്കേണ്ടതുണ്ടായിരുന്നു. തന്നെ അറസ്റ്റ് ചെയ്‌താൽ ഇത് എളുപ്പത്തിൽ ഒപ്പിച്ചെടുക്കാമെന്ന് കരുതിയിരുന്നതായും ശിവശങ്കർ പറയുന്നു.
READ MORE:'അഭിനയത്തിനുള്ള ഓസ്‌കർ ചാർത്തിത്തന്നു': മാധ്യമങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി എം ശിവശങ്കർ