കേരളം

kerala

ETV Bharat / city

തദ്ദേശ ജനപ്രതിനിധികളുടെ ഓണറേറിയം വര്‍ധിപ്പിച്ച് സര്‍ക്കാര്‍ - ഹോണറേറിയം

2016ലാണ് ഇതിനുമുമ്പ് ജനപ്രതിനിധികളുടെ ഓണറേറിയത്തില്‍ വര്‍ധന വരുത്തിയത്.

തദ്ദേശ സ്വയംഭരണ സ്ഥാപനം  local self government  ഹോണറേറിയം  Lsgd honourarium incresed
ഹോണറേറിയം വർധിപ്പിച്ചു

By

Published : Jun 10, 2021, 10:38 PM IST

തിരുവനന്തപുരം : തദ്ദേശ സ്വയംഭരണ സ്ഥാപന ജനപ്രതിനിധികളുടെ ഓണറേറിയം വർധിപ്പിച്ച് സർക്കാർ ഉത്തരവ് പുറത്തിറങ്ങി. ആയിരം രൂപയാണ് കൂട്ടിയത്. ഒന്നാം പിണറായി സര്‍ക്കാരിന്‍റെ അവസാന ബജറ്റില്‍ നടത്തിയ പ്രഖ്യാപനമാണ് ഇപ്പോള്‍ നടപ്പാക്കുന്നതെന്ന് മന്ത്രി എം.വി ഗോവിന്ദൻ പറഞ്ഞു.

also read:ലോക്ക്ഡൗണിന് മുൻപ് റവന്യൂ വരുമാനത്തിൽ 9834.34 കോടിയുടെ വർധന

2016ലാണ് ഇതിനുമുമ്പ് ജനപ്രതിനിധികളുടെ ഓണറേറിയത്തില്‍ വര്‍ധന വരുത്തിയത്. ഗ്രാമപഞ്ചായത്ത്, നഗരസഭ, കോര്‍പറേഷന്‍ അംഗങ്ങള്‍ക്ക് അവയുടെ തനത് ഫണ്ടില്‍ നിന്നും ബ്ലോക്ക്, ജില്ല പഞ്ചായത്ത് അംഗങ്ങള്‍ക്ക് ജനറല്‍ പര്‍പ്പസ് ഫണ്ടില്‍ നിന്നും വര്‍ധിപ്പിച്ച ആനുകൂല്യം നല്‍കുമെന്ന് മന്ത്രി വ്യക്തമാക്കി.

ABOUT THE AUTHOR

...view details