ജലനിരപ്പ് താഴ്ന്നു: ലോഡ് ഷെഡിംഗിന് സാധ്യതയെന്ന് കെഎസ്ഇബി - ലോഡ് ഷെഡിംഗ്
നിലവില്‍ സംഭരണികളിലെ ജലനിരപ്പ് 21 ശതമാനമാണ്. കഴിഞ്ഞ വര്‍ഷം ഈ സമയത്ത് 92 ശതമാനമായിരുന്നു.
![ജലനിരപ്പ് താഴ്ന്നു: ലോഡ് ഷെഡിംഗിന് സാധ്യതയെന്ന് കെഎസ്ഇബി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-4035808-thumbnail-3x2-electricity.jpg)
തിരുവനന്തപുരം: വരും ദിവസങ്ങളില്‍ മഴ ലഭിച്ചില്ലെങ്കില്‍ ഈ മാസം 16 മുതല്‍ സംസ്ഥാനത്ത് ലോഡ് ഷെഡിംഗ് ഏര്‍പ്പെടുത്തേണ്ടി വരുമെന്ന് കെഎസ്ഇബി ചെയര്‍മാന്‍ എന്‍എസ് പിള്ള. നിലവില്‍ സംഭരണികളിലെ ജലനിരപ്പ് 21 ശതമാനമാണ്. കഴിഞ്ഞ വര്‍ഷം ഈ സമത്ത് 92 ശതമാനമായിരുന്നു. ഈ മാസം നല്ല മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വിദഗ്‌ധരുടെ പ്രവചനം അതിനാല്‍ ആഗസ്റ്റ് 16 വരെയുള്ള സ്ഥിതി വിലയിരുത്തിയ ശേഷം അവലോകന യോഗം ചേര്‍ന്ന് തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് ചെയര്‍മാന്‍ വ്യക്തമാക്കി. ജൂലൈ 15 മുതല്‍ ലോഡ് ഷെഡിംഗ് ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചിരുന്നെങ്കിലും കാലവര്‍ഷം ആരംഭിച്ചതിനെ തുടര്‍ന്ന് ഉപേക്ഷിക്കുകയായിരുന്നു.