തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെടുന്ന ന്യൂനമര്‍ദത്തിന്‍റെ ഫലമായി മാര്‍ച്ച് രണ്ട്, മൂന്ന് തീയതികളില്‍ തെക്കന്‍ കേരളത്തില്‍ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ന്യൂനമർദം കൂടാതെ ആന്‍ഡമാന്‍ കടലിന്‍റെ സമീപ പ്രദേശങ്ങളില്‍ ചക്രവാത ചുഴിക്കും സാധ്യതയുണ്ട്.
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം; തെക്കന്‍ കേരളത്തില്‍ മഴയ്ക്ക് സാധ്യത - Low pressure in Bay of Bengal
ഞായറാഴ്‌ചയോടെ രൂപപ്പെടുന്ന ചക്രവാതചുഴി ശക്തി പ്രാപിച്ച് തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യുനമര്‍ദമായി മാറിയേക്കും.
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം; തെക്കന്‍ കേരളത്തില്‍ മഴയ്ക്ക് സാധ്യത
ഞായറാഴ്‌ചയോടെ രൂപപ്പെടുന്ന ചക്രവാതചുഴി ശക്തി പ്രാപിച്ച് തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യുനമര്‍ദമായി മാറിയേക്കും. തുടര്‍ന്ന് ശ്രീലങ്ക ഭാഗത്തേക്ക് നീങ്ങാനുമാണ് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ന്യൂനമർദത്തിന്‍റെയും ചക്രവാതചുഴിയുടേയും സ്വാധീനത്തിലാണ് തെക്കന്‍ കേരളത്തില്‍ മഴ ലഭിക്കുക.
ALSO READ:കടന്നു കയറാൻ റഷ്യ, പ്രതിരോധിച്ച് യുക്രൈൻ: വീഡിയോയുമായി തെരുവിലിറങ്ങി സെലൻസ്‌കി