കേരളം

kerala

ETV Bharat / city

കേരള ലോട്ടറിയെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ലോട്ടറി തൊഴിലാളികള്‍ ധര്‍ണ നടത്തി - ധര്‍ണ

കേരള ലോട്ടറിയെ തകർക്കുന്നതിനായി പിൻ വാതിലിലൂടെ അന്യ സംസ്ഥാന ലോട്ടറിയെ പ്രവേശിപ്പിക്കാന്‍ സര്‍ക്കാര്‍ നീക്കം നടത്തുന്നെന്ന് തൊഴിലാളികള്‍ ആരോപിച്ചു.

ലോട്ടറി തൊഴിലാളികളുടെ ധര്‍ണ

By

Published : Jul 30, 2019, 6:34 PM IST

Updated : Jul 30, 2019, 7:55 PM IST

തിരുവനന്തപുരം: കാരുണ്യ പദ്ധതി നിലനിർത്തണമെന്നും കേരള ലോട്ടറിയെ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് ഐഎന്‍ടിയുസിയുടെ നേതൃത്വത്തില്‍ കേരള സ്റ്റേറ്റ് ലോട്ടറി ഏജൻസ് ആൻഡ് സെല്ലേഴ്സ് അസോസിയേഷൻ സെക്രട്ടേറിയറ്റിലേക്ക് ധര്‍ണ നടത്തി. കേരള ലോട്ടറിയെ തകർക്കുന്നതിനായി പിൻ വാതിലിലൂടെ അന്യ സംസ്ഥാന ലോട്ടറിയെ പ്രവേശിപ്പിക്കാന്‍ സര്‍ക്കാര്‍ നീക്കം നടത്തുന്നെന്ന് തൊഴിലാളികള്‍ ആരോപിച്ചു. അന്യ സംസ്ഥാന ലോട്ടറിക്ക് ജിഎസ്‌ടി രജിസ്ട്രേഷൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഈ മാസം 19 ന് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ ധനവകുപ്പ് ഇക്കാര്യത്തില്‍ മൗനം തുടരുന്നത് ദുരൂഹമാണെന്നും തൊഴിലാളികള്‍ പറഞ്ഞു. 13 ജില്ലാ കേന്ദ്രങ്ങളിലും ഇതേ ആവശ്യം ഉന്നയിച്ച് അസോസിയേഷൻ ധർണ സംഘടിപ്പിച്ചു.

കേരള ലോട്ടറിയെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ലോട്ടറി തൊഴിലാളികള്‍ ധര്‍ണ നടത്തി
Last Updated : Jul 30, 2019, 7:55 PM IST

ABOUT THE AUTHOR

...view details