തിരുവനന്തപുരം: ലോക്ക് ഡൗണ്‍ മൂലം പ്രതിസന്ധിയിലായ ലോട്ടറി തൊഴിലാളികള്‍ക്കുള്ള കൂപ്പൺ വിതരണം ഇന്ന് ആരംഭിക്കും. ലോട്ടറി വില്‍പന പുനഃരാരംഭിച്ചിട്ടും ടിക്കറ്റ് വാങ്ങാൻ പണമില്ലാത്ത ലോട്ടറി തൊഴിലാളികൾക്കാണ് കൂപ്പൺ വിതരണം ചെയ്യുന്നത്. ഈ കൂപ്പൺ ഉപയോഗിച്ച് ലോട്ടറി ഓഫീസിൽ നിന്നോ ഏജന്‍റുമാരിൽ നിന്നോ ടിക്കറ്റ് വാങ്ങാം.
ലോട്ടറി വിതരണക്കാര്‍ക്ക് കൂപ്പൺ ഇന്നുമുതൽ - ലോട്ടറി വില്‍പന
ടിക്കറ്റ് വാങ്ങാൻ പണമില്ലാത്ത ലോട്ടറി തൊഴിലാളികൾക്കാണ് കൂപ്പൺ വിതരണം ചെയ്യുന്നത്. ഇത് ഉപയോഗിച്ച് ലോട്ടറി ഓഫീസിൽ നിന്നോ ഏജന്‍റുമാരിൽ നിന്നോ ടിക്കറ്റ് വാങ്ങാം.
ലോട്ടറി കൂപ്പൺ
കൂപ്പണുകൾ ശേഖരിച്ച് ലോട്ടറി ഓഫീസിൽ നൽകുന്ന ഏജന്‍റുമാർക്ക് കൂപ്പണിന്‍റെ തുകക്ക് തുല്യമായ ടിക്കറ്റുകളും നൽകും. ലോട്ടറി തൊഴിലാളി ക്ഷേമനിധി ബോർഡ് വഴി 3500 രൂപയുടെ കൂപ്പണുകളാണ് നൽകുന്നത്. പെൻഷൻകാർക്ക് 2000 രൂപയുടെ കൂപ്പണുകളും നൽകും.