തിരുവനന്തപുരം :ലോകായുക്ത നിയമ ഭേദഗതി ഓർഡിനൻസ് സംബന്ധിച്ച് ഇടതുമുന്നണിയിൽ ഒരു അഭിപ്രായ വ്യത്യാസവുമില്ലെന്ന് എ.വിജയരാഘവൻ. ഓർഡിനൻസ് സംബന്ധിച്ച് സിപിഐ പറഞ്ഞത് അവരുടെ അഭിപ്രായമാണ്. ഇടത് മുന്നണിയിൽ അഭിപ്രായ വ്യത്യാസമുണ്ടെങ്കിൽ ചർച്ച ചെയ്‌ത് പരിഹരിക്കുമെന്നും എ വിജയരാഘവൻ പറഞ്ഞു. കാനം രാജേന്ദ്രൻ്റെ പ്രതികരണങ്ങളില്‍ കൂടുതൽ അഭിപ്രായം പറയുന്നില്ലെന്നും എ വിജയരാഘവൻ വ്യക്തമാക്കി.
എന്തും ചർച്ച ചെയ്യാം എന്ന നിലപാടാണ് ഇടതുമുന്നണയുടേത്. ഓർഡിനൻസിൽ ഒപ്പിട്ട് ഗവർണർ നിർവഹിച്ചത് ഭരണഘടനാപരമായ കടമയാണ്. ഭരണഘടനാ വിരുദ്ധമായ നിയമം തിരുത്തുകയാണ് സർക്കാർ ചെയ്‌തത്. എന്നാൽ ഇതിനെതിരെ പ്രതിപക്ഷം നടത്തിയത് അപഹാസ്യമായ പ്രവർത്തനമാണെന്നും വിജയരാഘവൻ ആരോപിച്ചു.